Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലക്ഷ്മണഗുഹസംവാദം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ലക്ഷ്മീപതിയായ രാഘവസ്വാമിയും
ലക്ഷ്മീഭഗവതിയാകിയ സീതയും
2
Keep
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി-
ദുഃഖം കലർന്നു ബാഷ്പാകുലനായ് ഗുഹൻ
3
Keep
ലക്ഷ്മണനോടു പറഞ്ഞു തുടങ്ങിനാൻ:
"പുഷ്കരനേത്രനെക്കണ്ടീലയോ സഖേ!
4
Keep
പർണ്ണതല്പേ ഭുവി ദാരുമൂലേ കിട-
ന്നർണ്ണോജനേത്രനുറങ്ങുമാറായിതു
5
Keep
സ്വർണ്ണതല്പേ ഭവനോത്തമേ സൽപുരേ
പുണ്യപുരുഷൻ ജനകാത്മജയോടും
6
Keep
പള്ളിക്കുറുപ്പുകൊള്ളുംമുന്നമിന്നിഹ
പല്ലവപല്യങ്കസീമ്നി വനാന്തരേ
7
Keep
ശ്രീരാമദേവനു ദുഃഖമുണ്ടാകുവാൻ
കാരണഭൂതയായ് വന്നിതു കൈകേയി
8
Keep
മന്ഥരാചിത്തമാസ്ഥായ കൈകേയി താൻ
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?"
9
Keep
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൗ-
മിത്രിയും സത്വരമുത്തരം ചൊല്ലിനാൻ:
10
Keep
"ഭദ്രമതേ! ശൃണു മദ്വചനം രാമ-
ഭദ്രനാമം ജപിച്ചീടുക സന്തതം
11
Keep
കസ്യ ദുഃഖസ്യ കോ ഹേതു ജഗത്ത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
12
Keep
പൂർവജന്മാർജ്ജിത കർമ്മമത്രേ ഭുവി
സർവലോകർക്കും സുഖ ദുഃഖകാരണം
13
Keep
ദുഃഖസുഖങ്ങൾ ദാനംചെയ്വതിന്നാരു-
മുൾക്കാമ്പിലോർത്തുകണ്ടാലില്ല നിർണ്ണയം
14
Keep
ഏകൻ മമ സുഖദാതാ ജഗതി മ-
റ്റേകൻ മമ ദുഃഖദാതാവിതി വൃഥാ
15
Keep
തോന്നുന്നിതജ്ഞാനബുദ്ധികൾക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാർക്കതേതുമേ
16
Keep
ഞാനിതിനിന്നു കർത്താവെന്നു തോന്നുന്നു
മാനസതാരിൽ വൃഥാഭിമാനേന കേൾ
17
Keep
ലോകം നിജകർമ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജകർമ്മാനുസാരികൾ
18
Keep
മിത്രാര്യുദാസീനബാന്ധവദ്വേഷ്യമ-
ദ്ധ്യസ്ഥസുഹൃജ്ജനഭേദബുദ്ധിഭ്രമം
19
Keep
ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
20
Keep
ദുഃഖം സുഖം നിജകർമ്മവശാഗത-
മൊക്കെയെന്നുൾക്കാമ്പുകൊണ്ടു നിനച്ചതിൽ
21
Keep
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
22
Keep
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വർജ്ജിക്കയും വേണ്ട
23
Keep
വ്യർത്ഥമോർത്തോളം വിഷാദപ്രഹർഷങ്ങൾ
ചിത്തേ ശുഭാശുഭകർമ്മഫലോദയേ
24
Keep
മർത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുൽപ്പന്നം വിധിവിഹിതം സഖേ!
25
Keep
സൗഖ്യദുഃഖങ്ങൾ സഹജമേവർക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
26
Keep
ലോകേ സുഖാനന്തരം ദുഃഖമായ് വരു-
മാകുലമില്ല ദുഃഖാനന്തരം സുഖം
27
Keep
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേ ചിന്തിക്കിലത്രയുമല്ലെടോ!
28
Keep
ദുഃഖമദ്ധ്യേ സുഖമായും വരും പിന്നെ-
ദുഃഖം സുഖമദ്ധ്യസംസ്ഥമായും വരും
29
Keep
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
30
Keep
ആകയാൽ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹർഷങ്ങൾ കൂടാതെ വസിക്കുന്നു
31
Keep
ഇഷ്ടമായുള്ളതുതന്നെ വരുമ്പോഴു-
മിഷ്ടമല്ലാത്തതുതന്നെ വരുമ്പോഴും
32
Keep
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാൽ"
33
Keep
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനിൽക്കുന്നേരം
34
Keep
മിത്രനുദിച്ചിതു സത്വരം രാഘവൻ
നിത്യകർമ്മങ്ങളുംചെയ്തരുളിച്ചെയ്തു
35
Keep
"തോണി വരുത്തുകെ"ന്നപ്പോൾ ഗുഹൻ നല്ല-
തോണിയും കൊണ്ടുവന്നാശു വണങ്ങിനാൻ
36
Keep
"സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം
സൗമിത്രിണാ ജനകാത്മജയാ സമം
37
Keep
തോണി തുഴയുന്നതുമടിയൻ തന്നെ
മാനവവീര! മമ പ്രാണവല്ലഭ!"
38
Keep
ശൃംഗിവേരാധിപൻ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
39
Keep
കൈയും പിടിച്ചു കരേറ്റി ഗുഹനുടെ
കൈയും പിടിച്ചു താനും കരേറിടിനാൻ
40
Keep
ആയുധമെല്ലാമെടുത്തു സൗമിത്രിയു-
മായതമായൊരു തോണി കരേറിനാൻ
41
Keep
ജ്ഞാതിവർഗ്ഗത്തോടുകൂടെ ഗുഹൻ പര-
മാദരവോടു വഹിച്ചിതു തോണിയും
42
Keep
മംഗലാപാംഗിയാം ജാനകീദേവിയും
ഗംഗയെ പ്രാർത്ഥിച്ചു നന്നായ് വണങ്ങിനാൾ:
43
Keep
"ഗംഗേ! ഭഗവതീ! ദേവീ! നമോസ്തു തേ!
സംഗേന ശംഭുതൻ മൗലിയിൽ വാഴുന്ന
44
Keep
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ!
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
45
Keep
ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാൽ ബലിപൂജകൾ നൽകുവൻ
46
Keep
രക്ഷിച്ചുകൊൾക നീയാപത്തു കൂടാതെ
ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തു തേ!"
47
Keep
ഇത്തരം പ്രാർത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാർ
48
Keep
തോണിയിൽ നിന്നു താഴത്തിറങ്ങി ഗുഹൻ
താണുതൊഴുതപേക്ഷിച്ചാൻ മനോഗതം
49
Keep
"കൂടെ വിടകൊൾവതിനടിയനുമൊ-
രാടൽ കൂടാതെയനുജ്ഞ നൽകീടണം
50
Keep
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി-
ലേണാങ്കബിംബാനന! ജഗതീപതേ!"
51
Keep
നൈഷാദവാക്യങ്ങൾ കേട്ടു മനസി സ-
ന്തോഷേണ രാഘവനേവമരുൾചെയ്തു:
52
Keep
"സത്യം പതിന്നാലു സംവത്സരം വിപി-
നത്തിൽ വസിച്ചു വരുവൻ വിരവിൽ ഞാൻ
53
Keep
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം"
54
Keep
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു
55
Keep
ഭക്തനെപ്പോകെന്നയച്ചു രഘുത്തമൻ
ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു
56
Keep
മന്ദമന്ദം തോണിമേലേ ഗുഹൻ വീണ്ടു
മന്ദിരംപുക്കു ചിന്തിച്ചു മരുവിനാൻ.
Previous
←
ഗുഹസംഗമം
Next
ഭരദ്വാജാശ്രമപ്രവേശം
→