Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഭരദ്വാജാശ്രമപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
വൈദേഹിതന്നോടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
2
Keep
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദലാഢ്യതല്പസ്ഥലേ
3
Keep
മാർത്താണ്ഡദേവനുദിച്ചോരനന്തരം
പാർത്ഥിവനർഗ്ഘ്യാദി നിത്യകർമ്മം ചെയ്തു
4
Keep
ചെന്നു ഭരദ്വാജനായ തപോധനൻ
തന്നാശ്രമപദത്തിന്നടുത്താദരാൽ
5
Keep
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരു വടു തന്നെയും
6
Keep
അപ്പോളവനോടരുൾചെയ്തു രാഘവൻ:
"ഇപ്പൊഴേ നീ മുനിയോടുണർത്തിക്കണം
7
Keep
രാമൻ ദശരഥനന്ദനനുണ്ടു തൻ-
ഭാമിനിയോടുമനുജനോടും വന്നു
8
Keep
പാർത്തിരിക്കുന്നിതുടജാന്തികേയെന്ന
വാർത്ത വൈകാതെയുണർത്തിക്ക"യെന്നപ്പോൾ
9
Keep
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ-
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാൻ:
10
Keep
"ആശ്രമോപാന്തേ ദശരഥപുത്രനു-
ണ്ടാശ്രിതവത്സല! പാർത്തിരുന്നീടുന്നു"
11
Keep
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ
ഹസ്തേ സമാദായ സാർഗ്ഘ്യപാദ്യാദിയും
12
Keep
ഗത്വാ രഘൂത്തമസന്നിധൗ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം
13
Keep
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൗ മുഴുകിനാൻ
14
Keep
ദാശരഥിയും ഭരദ്വാജപാദങ്ങ-
ളാശു വണങ്ങിനാൻ ഭാര്യാനുജാന്വിതം
15
Keep
ആശിർവചനപൂർവം മുനിപുംഗവ-
നാശയാനന്ദമിയന്നരുളിച്ചെയ്തു:
16
Keep
"പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പർണ്ണശാലാമിമാം"
17
Keep
ഇത്ഥമുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
18
Keep
പൂജാവിധാനേന പൂജിച്ചുടൻ ഭര-
ദ്വാജതപോധനശ്രേഷ്ഠനരുൾചെയ്തു:
19
Keep
"നിന്നോടു സംഗമമുണ്ടാകകാരണ-
മിന്നുവന്നു തപസ്സാഫല്യമൊക്കവേ
20
Keep
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
21
Keep
ഞാനറിഞ്ഞേൻ പരമാത്മാ ഭവാൻ കാര്യ-
മാനുഷനായിതു മായയാ ഭൂതലേ
22
Keep
ബ്രഹ്മണാ പണ്ടു സംപ്രാർത്ഥിതനാകയാൽ
ജന്മമുണ്ടായിതു യാതൊന്നിനെന്നതും
23
Keep
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
24
Keep
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂർത്തേ! സകലത്തേയും കണ്ടു ഞാൻ
25
Keep
എന്തിനു ഞാൻ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാർത്ഥനായേനഹം"
26
Keep
ശ്രീപതി രാഘവൻ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുൾചെയ്തു:
27
Keep
"ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ-
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!"
28
Keep
ഇത്ഥമന്യോന്യമാഭാഷണവുംചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്.
Previous
←
ലക്ഷ്മണഗുഹസംവാദം
Next
വാല്മീക്യാശ്രമപ്രവേശം
→