Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വാല്മീക്യാശ്രമപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
2
Keep
ഉത്തമമായ കാളിന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാർഗ്ഗേണ പോയ്
3
Keep
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാൽ
തത്ര വാല്മീകിതന്നാശ്രമം നിർമ്മലം
4
Keep
നാനാമുനികുലസങ്കുലം കേവലം
നാനാമൃഗദ്വിജാകീർണ്ണം മനോഹരം
5
Keep
ഉത്തമവൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
6
Keep
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാൻ
7
Keep
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം
8
Keep
കന്ദർപ്പസുന്ദരമിന്ദീവരേക്ഷണ-
മിന്ദ്രാദിവൃന്ദാരകൈരഭിവന്ദിതം
9
Keep
ബാണതൂണീരധനുർദ്ധരം വിഷ്ടപ-
ത്രാണനിപുണം ജടാമകുടോജ്ജ്വലം
10
Keep
ജാനകീലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാല്മീകിയും തദാ
11
Keep
സന്തോഷബാഷ്പാകുലാക്ഷനായ് രാഘവൻ-
തൻതിരുമേനി ഗാഢം പുണർന്നീടിനാൻ
12
Keep
നാരായണം പരമാനന്ദവിഗ്രഹം
കാരുണ്യപീയൂഷസാഗരം മാനുഷം
13
Keep
പൂജയിത്വാ ജഗൽപൂജ്യം ജഗന്മയം
രാജീവലോചനം രാജേന്ദ്രശേഖരം
14
Keep
ഭക്തിപൂണ്ടർഗ്ഘ്യപാദ്യാദികൾകൊണ്ടഥ
മുക്തിപ്രദനായ നാഥനു സാദരം
15
Keep
പക്വമധുരമധുഫലമൂലങ്ങ-
ളൊക്കെ നിവേദിച്ചു ഭോജനാർത്ഥം മുദാ
16
Keep
ഭുക്ത്വാ പരിശ്രമം തീർത്തു രഘുവരൻ
നത്വാ മുനിവരൻതന്നോടരുൾചെയ്തു
17
Keep
"താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു
സോദരനോടും ജനകാത്മജയോടും
18
Keep
ഹേതുവോ ഞാൻ പറയേണമെന്നില്ലല്ലോ,
വേദാന്തിനാം ഭവതാമറിയാമല്ലോ
19
Keep
യാതൊരേടത്തു സുഖേന വസിക്കാവു
സീതയോടുംകൂടിയെന്നരുൾചെയ്യേണം
20
Keep
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ
ചിത്തേ പെരികെയുണ്ടാശ മഹാമുനേ!
21
Keep
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന
മംഗലദേശങ്ങൾ മുഖ്യവാസോചിതം"
22
Keep
എന്നതു കേട്ടു വാല്മീകിമഹാമുനി
മന്ദസ്മിതം ചെയ്തിവണ്ണമരുൾചെയ്തു:
23
Keep
"സർവലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവലോകേഷു നീയും വസിച്ചീടുന്നു
24
Keep
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും
25
Keep
സീതാസഹിതനായ് വാഴുവാനിന്നൊരു
ദേശം വിശേഷേണ ചോദിക്കകാരണം
26
Keep
സൗഖ്യേന തേ വസിപ്പാനുള്ള മന്ദിര-
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാൻ
27
Keep
സന്തുഷ്ടരായ് സമദൃഷ്ടികളായ് ബഹു-
ജന്തുക്കളിൽ ദ്വേഷഹീനമതികളായ്
28
Keep
ശാന്തരായ് നിന്നെബ്ഭജിപ്പവർതമ്മുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം
29
Keep
നിത്യധർമ്മാധർമ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ
30
Keep
ചിത്തസരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം
31
Keep
നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു
നിർദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ്
32
Keep
ത്വന്മന്ത്രജാപകരായുള്ള മാനുഷർ
തന്മനഃപങ്കജം തേ സുഖമന്ദിരം
33
Keep
ശാന്തന്മാരായ് നിരഹങ്കാരികളുമായ്
ശാന്തരാഗദ്വേഷമാനസന്മാരുമായ്
34
Keep
ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം
ശ്രേഷ്ഠമതികൾമനസ്തവ മന്ദിരം
35
Keep
നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സോടും
36
Keep
സന്തുഷ്ടരായ്മരുവുന്നവർ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
37
Keep
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു-
മിഷ്ടേതരാപ്തിക്കനുതാപവുമില്ല
38
Keep
സർവവും മായേതി നിശ്ചിത്യ വാഴുന്ന
ദിവ്യമനസ്തവ വാസായ മന്ദിരം
39
Keep
ഷഡ്ഭാവഭേദവികാരങ്ങളൊക്കെയു-
മുൾപ്പൂവിലോർക്കിലോ ദേഹത്തിനേയുള്ളൂ
40
Keep
ക്ഷുത്തൃഡ്ഭയസുഖദുഃഖാദി സർവവും
ചിത്തേ വിചാരിക്കിലാത്മാവിനില്ലേതും
41
Keep
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
42
Keep
യാതൊരുത്തൻ ഭവന്തം പരം ചിൽഘനം
വേദസ്വരൂപമനന്തമേകം സതാം
43
Keep
വേദാന്തവേദ്യമാദ്യം ജഗൽകാരണം
നാദാന്തരൂപം പരബ്രഹ്മമച്യുതം
44
Keep
സർവഗുഹാശയസ്ഥം സമസ്താധാരം
സർവഗതം പരാത്മാനമലേപകം
45
Keep
വാസുദേവം വരദം വരേണ്യം ജഗ-
ദ്വാസിനാമാത്മനാ കാണുന്നതും സദാ
46
Keep
തസ്യ ചിത്തേ ജനകാത്മജയാ സമം
നിസ്സംശയം വസിച്ചീടുക ശ്രീപതേ!
47
Keep
സന്തതാഭ്യാസദൃഢീകൃതചേതസാം
സന്തതം ത്വൽപാദസേവാരതാത്മനാം
48
Keep
സന്തതം ത്വന്നാമമന്ത്രജപശുചി
സന്തോഷചേതസാം ഭക്തിദ്രവാത്മനാം
49
Keep
അന്തർഗതനായ് വസിക്ക നീ സീതയാ
ചിന്തിതചിന്താമണേ! ദയാവാരിധേ!
Previous
←
ഭരദ്വാജാശ്രമപ്രവേശം
Next
വാല്മീകിയുടെ ആത്മകഥ
→