Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വാല്മീകിയുടെ ആത്മകഥ
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കർണ്ണാമൃതം തവ നാമമാഹാത്മ്യമോ
വർണ്ണിപ്പതിനാർക്കുമാവതുമല്ലല്ലോ.
2
Keep
ചിന്മയനായ നിൻ നാമമഹിമയാൽ
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
3
Keep
ദുർമ്മതി ഞാൻ കിരാതന്മാരുമായ് പുരാ
നിർമ്മരിയാദങ്ങൾ ചെയ്തേൻ പലതരം
4
Keep
ജന്മമാത്രദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ
5
Keep
ശൂദ്രസമാചാരതൽപരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേൻ ചിരം.
6
Keep
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടുകൂടെച്ചേർന്നു
7
Keep
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേൻ ചതിച്ചു ഞാൻ!
8
Keep
എത്ര വസ്തു പറിച്ചേൻ ദ്വിജന്മാരോടു-
മത്ര മുനീന്ദ്രവനത്തിൽനിന്നേകദാ.
9
Keep
സപ്തമുനികൾ വരുന്നതു കണ്ടു ഞാൻ
തത്ര വേഗേന ചെന്നേൻ മുനിമാരുടെ
10
Keep
വസ്ത്രാദികൾ പറിച്ചീടുവാൻ മൂഢനായ്.
മദ്ധ്യാഹ്നമാർത്താണ്ഡതേജഃസ്വരൂപികൾ
11
Keep
നിർദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും
വിദ്രുതം നിർജ്ജനേ ഘോരമഹാവനേ
12
Keep
ദൃഷ്ട്വാ സസംഭ്രമമെന്നോടരുൾചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കർത്തവ്യമത്ര കിം?
13
Keep
ദുഷ്ടമതേ! പരമാർത്ഥം പറ'കെന്നു
തുഷ്ട്യാ മുനിവരന്മാരരുൾചെയ്തപ്പോൾ
14
Keep
നിഷ്ഠുരാത്മാവായ ഞാനുമവർകളോ-
ടിഷ്ടം മദീയം പറഞ്ഞേൻ നൃപാത്മജ:
15
Keep
'പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃൾപ്രപീഡിതന്മാരായിരിക്കുന്നു.
16
Keep
വൃത്തികഴിപ്പാൻ വഴിപോക്കരോടു ഞാൻ
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
17
Keep
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചു വേഗേന വന്നു ഞാൻ.'
18
Keep
ചൊന്നാർ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതംചെയ്തു സാദരം:
19
Keep
'എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം
നിൻകുടുംബത്തോടു ചെന്നു ചോദിക്ക നീ
20
Keep
നിങ്ങളെച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ
നിങ്ങൾകൂടെപ്പകുത്തൊട്ടു വാങ്ങീടുമോ?
21
Keep
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങൾ നിസ്സംശയം.'
22
Keep
ഇത്ഥമാകർണ്ണ്യ ഞാൻ വീണ്ടു പോയ്ച്ചെന്നു മൽ-
പുത്രദാരാദികളോടു ചോദ്യം ചെയ്തേൻ:
23
Keep
'ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനംപ്രതി
24
Keep
തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ?
മൽപാപമൊക്കെ ഞാൻ തന്നെ ഭുജിക്കെന്നോ?
25
Keep
സത്യം പറയേണ'മെന്നു ഞാൻ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാർ:
26
Keep
'നിത്യവും ചെയ്യുന്ന കർമ്മഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?
27
Keep
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേവരൂ.'
28
Keep
ഞാനുമതു കേട്ടു ജാതനിർവേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരോതരം
29
Keep
താപസന്മാർ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേൻ
30
Keep
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്തഃകരണവും
31
Keep
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാൻ
ഭക്ത്യാ നമസ്കരിച്ചേൻ പാദസന്നിധൗ
32
Keep
'ദുർഗ്ഗതിസാഗരേ മഗ്നനായ് വീഴുവാൻ
നിർഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
33
Keep
രക്ഷിച്ചുകൊള്ളേണമേ ശരണാഗത-
രക്ഷണം ഭൂഷണമല്ലോ മഹാത്മനാം.'
34
Keep
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുൾചെയ്തു:
35
Keep
'ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
36
Keep
സദ്യഃഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാനാം മഹത്ത്വമേതാദൃശം.
37
Keep
ഇന്നുതന്നേ തരുന്നുണ്ടൊരുപദേശ-
മെന്നാൽ നിനക്കിതിനാലേ ഗതിവരും.'
38
Keep
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
39
Keep
‘ദുർവൃത്തനേറ്റം ദ്വിജാധമനാമിവൻ
ദിവ്യജനത്താലുപേക്ഷ്യനെന്നാകിലും
40
Keep
രക്ഷ രക്ഷേതി ശരണം ഗമിച്ചവൻ
രക്ഷണീയൻ പ്രയത്നേന ദുഷ്ടോപി വാ.
41
Keep
മോക്ഷമാർഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാൽ പരബ്രഹ്മബോധപ്രദാനേന.
42
Keep
ഇത്ഥമുക്ത്വാ രാമനാമവർണ്ണദ്വയം
വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ.
43
Keep
'നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കൊണ്ടനാരതം.
44
Keep
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെതന്നെ ജപിച്ചിരുന്നീടു നീ.'
45
Keep
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാർ
സത്വരം ദിവ്യപഥാ ഗമിച്ചീടിനാർ.
46
Keep
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാ സഹസ്രയുഗം കഴിവോളവും
47
Keep
പുറ്റുകൊണ്ടെന്നുടൽ മൂടിച്ചമഞ്ഞിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
48
Keep
താപസേന്ദ്രന്മാരുമന്നെഴുന്നെള്ളിനാർ,
ഗോപതിമാരുദയം ചെയ്തതുപോലെ,
49
Keep
'നിഷ്ക്രമിച്ചീടെ'ന്നു ചൊന്നതുകേട്ടു ഞാൻ
നിർഗ്ഗമിച്ചീടിനേനാശു നാകൂദരാൽ.
50
Keep
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താർ:
51
Keep
'വാല്മീകിയാം മുനിശ്രേഷ്ഠൻ ഭവാൻ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.'
52
Keep
എന്നരുൾചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങി ഞാനിങ്ങനെ വന്നതും.
53
Keep
രാമനാമത്തിൻ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേൻ.
54
Keep
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ കാണ്മതിന്നവകാശവും
55
Keep
വന്നിതെനിക്കു,മുന്നം ചെയ്ത പുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
56
Keep
രാജീവലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
57
Keep
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!
Previous
←
വാല്മീക്യാശ്രമപ്രവേശം
Next
ചിത്രകൂടപ്രവേശം
→