Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ചിത്രകൂടപ്രവേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
സീതയാ സാർദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവൻ ഞാൻ
2
Keep
പോന്നാലു"മെന്നെഴുന്നള്ളിനാനന്തികേ
ചേർന്നുള്ള ശിഷ്യപരിവൃതനാം മുനി.
3
Keep
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീർത്തു മാമുനി
4
Keep
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
5
Keep
നിർമ്മിച്ചി"വിടെയിരിക്കെ"ന്നരുൾ ചെയ്തു;
മന്മഥതുല്യൻ ജനകജതന്നോടും
6
Keep
നിർമ്മലനാകിയ ലക്ഷ്മണൻതന്നോടും
ബ്രഹ്മാത്മനാ മരുവീടിനാൻ,രാമനും
7
Keep
വാല്മീകിയാൽ നിത്യപൂജിതനായ് സദാ.
കാമ്യാംഗിയായുള്ള ജാനകിതന്നോടും
8
Keep
സോദരനാകിയ ലക്ഷ്മണൻതന്നോടും
സാദരമാനന്ദമുൾക്കൊണ്ടു മേവിനാൻ.
9
Keep
ദേവമുനിവരസേവിതനാകിയ
ദേവരാജൻ ദിവി വാഴുന്നതുപോലെ.
Previous
←
വാല്മീകിയുടെ ആത്മകഥ
Next
ദശരഥന്റെ ചരമം
→