Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഭരതാനയനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ദുഃഖിച്ചു രാജനാരീജനവും പുന-
രൊക്കെ വാവിട്ടു കരഞ്ഞുതുടങ്ങിനാർ.
2
Keep
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങൾ
തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
3
Keep
മന്ത്രികളോടുമുഴറി സസംഭ്രമ-
മന്തഃപുരമകംപുക്കരുളിച്ചെയ്തു:
4
Keep
"തൈലമയദ്രോണിതന്നിലാക്കൂ ധരാ-
പാലകൻതന്നുടൽ കേടുവന്നീടായ്വാൻ."
5
Keep
എന്നരുൾചയ്തു ദൂതന്മാരേയും വിളി-
"ച്ചിന്നുതന്നെ നിങ്ങൾ വേഗേന പോകണം.
6
Keep
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകംപുക്കു ചൊല്ലുക.
7
Keep
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലംകളയാതയക്കണം,
8
Keep
ശത്രുഘ്നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊൽകെ"ന്നയച്ചീടിനാൻ.
9
Keep
സത്വരം കേകയരാജ്യമകംപുക്കു
നത്വാ യുധാജിത്തിനോടു ചൊല്ലീടിനാർ:
10
Keep
"കേൾക്ക നൃപേന്ദ്ര! വസിഷ്ഠനരുൾചെയ്ത
വാക്കുകൾ,ശത്രുഘ്നനോടും ഭരതനെ
11
Keep
ഏതുമേ വൈകാതയോദ്ധ്യയ്ക്കയയ്ക്കെ"ന്നു
ദൂതവാക്യം കേട്ടനേരം നരാധിപൻ
12
Keep
ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ
കാലേ പുറപ്പെട്ടിതു കുമാരന്മാരും.
13
Keep
ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു
താതെനെന്നാകിലും ഭ്രാതാവിനാകിലും.
14
Keep
എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം
ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗേ ഭരതനും
15
Keep
സന്താപമോടുമയോദ്ധ്യാപുരി പുക്കു
സന്തോഷവർജ്ജിതം ശബ്ദഹീനം തഥാ
16
Keep
ഭ്രഷ്ടലക്ഷ്മീകം ജനോൽബാധവർജ്ജിതം
ദൃഷ്ട്വാ വിഗതോത്സവം രാജ്യമെന്തിദം
17
Keep
തേജോവിഹീനമകംപുക്കിതു ചെന്നു
രാജഗേഹം രാമലക്ഷ്മണവർജ്ജിതം
18
Keep
തത്ര കൈകേയിയെക്കണ്ടു കുമാരന്മാർ
ഭക്ത്യാ നമസ്കരിച്ചീടിനാരന്തികേ,
19
Keep
പുത്രനെക്കണ്ടു സന്തോഷേണ മാതാവു-
മുത്ഥായ ഗാഢമാലിംഗ്യ മടിയിൽ വ-
20
Keep
ച്ചുത്തമാംഗേ മുകർന്നാശു ചോദിച്ചിതു:
"ഭദ്രമല്ലീ മൽകുലത്തിങ്കലൊക്കവേ?
21
Keep
മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു-
മേതുമേ ദുഃഖമില്ലല്ലീ പറക നീ?"
22
Keep
ഇത്തരം കൈകേയി ചൊന്നനേരത്തതി-
നുത്തരമാശു ഭരതനും ചൊല്ലിനാൻ:
23
Keep
"ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ
താതനെവിടെ വസിക്കുന്നു മാതാവേ?
24
Keep
മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ
താതനെപ്പണ്ടു കൺമീലൊരുനാളുമേ.
25
Keep
ഇപ്പോൾ ഭവതി താനേ വസിക്കുന്നതെ-
ന്തുൾപ്പൂവിലുണ്ടു മേ താപവും ഭീതിയും.
26
Keep
മൽപിതാവെങ്ങു? പറകെ"ന്നതു കേട്ടു
തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ:
27
Keep
"എന്മകനെന്തു ദുഃഖിപ്പാനവകാശം?
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ.
28
Keep
അശ്വമേധാദിയാഗങ്ങളെല്ലാം ചെയ്തു
വിശ്വമെല്ലാടവും കീർത്തിപരത്തിയ
29
Keep
സൽപുരുഷന്മാർഗതി ലഭിച്ചീടിനാൻ
ത്വൽപിതാവെ"ന്നു കേട്ടോരു ഭരതനും
30
Keep
ക്ഷോണീതലേ ദുഃഖവിഹ്വലചിത്തനായ്
വീണുവിലാപം തുടങ്ങിനാനെത്രയും.
Previous
←
ദശരഥന്റെ ചരമം
Next
ഭരതപ്രലാപം
→