Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഭരതപ്രലാപം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Ayodhyā Kāṇḍa
Ayodhyā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
2
Keep
എന്നെയും രാജ്യഭാരത്തേയും രാഘവൻ-
തന്നുടെ കൈയിൽ സമർപ്പിയാതെ പിരി-
3
Keep
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!"
4
Keep
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
5
Keep
"ച്ചാശ്വസിച്ചീടുക ദുഃഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ.
6
Keep
അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ"
7
Keep
മാതൃവാക്യം സമാകർണ്ണ്യ ഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
8
Keep
"ഏതാനുമൊന്നു പറഞ്ഞതില്ലേ മമ
താതൻ മരിക്കുന്നനേരത്തു മാതാവേ!"
9
Keep
"ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ!
10
Keep
സീതേ! ജനകസുതേതി പുനഃപുന-
രാതുരനായ് വിലപിച്ചു മരിച്ചിതു
11
Keep
താത"നതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാ"നതെന്തയ്യോ!
12
Keep
താതൻ മരിക്കുന്ന നേരത്തു രാമനും
സീതയും സൗമിത്രിയുമരികത്തില്ലേ?"
13
Keep
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ:
"മന്നവൻ രാമനഭിഷേകമാരഭ്യ-
14
Keep
സന്നദ്ധനായതു കണ്ടനേരത്തു ഞാ-
നെന്നുടെ നന്ദനൻതന്നെ വാഴിക്കണം
15
Keep
എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ
നിന്നോടതിൻപ്രകാരം പറയാമല്ലോ.
16
Keep
രണ്ടു വരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും
17
Keep
രാമൻ വനത്തിനുപോകെന്നു മറ്റേതും
ഭൂമിപൻതന്നോടിതുകാലമർത്ഥിച്ചേൻ.
18
Keep
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
19
Keep
കാനനവാസത്തിനായയച്ചീടിനാൻ
ജാനകീദേവി പാതിവ്രത്യമാലംബ്യ
20
Keep
ഭർത്ത്രാസമം ഗമിച്ചീടിനാളാശു സൗ-
മിത്രിയും ഭ്രാതാവിനോടുകൂടെപ്പോയാൻ.
21
Keep
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
22
Keep
പുക്കാനറികെ"ന്നു മാതൃവാക്യം കേട്ടു
ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും
23
Keep
മോഹം കലർന്നനേരത്തു കൈകേയിയു-
"മാഹന്ത ശോകത്തിനെന്തൊരു കാരണം?
24
Keep
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്ക ചാപല്യം കളഞ്ഞു നീ"
25
Keep
എന്നു കൈകേയി പറഞ്ഞതു കേട്ടുട-
നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം
26
Keep
ക്രോധാഗ്നി തന്നിൽ ദഹിച്ചുപോമമ്മയെ-
ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും
27
Keep
"ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ!
28
Keep
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത മഹാപാപി ഞാനഹോ.
29
Keep
നിന്നോടുരിയാടരുതിനി ഞാൻ ചെന്നു
വഹ്നിയിൽ വീണു മരിപ്പ,നല്ലായ്കിലോ
30
Keep
കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ
വാളെടുത്താശു കഴുത്തറുത്തീടുവൻ.
31
Keep
വല്ലകണക്കിലും ഞാൻ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടേ ഭയങ്കരീ!
32
Keep
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നിൽ വസിക്കുമിതുമൂലം."
33
Keep
ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു
സത്വരം ചെന്നു കൗസല്യാഗൃഹം പുക്കാൻ.
34
Keep
പാദേ നമസ്കരിച്ചോരു ഭരതനെ
മാതാവു കൗസല്യയും പുണർന്നീടിനാൾ.
35
Keep
കണ്ണുനീരോടും മെലിഞ്ഞതിദീനയായ്
ഖിന്നയായോരു കൗസല്യ ചൊല്ലീടിനാൾ:
36
Keep
"കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി-
തെന്മകൻ ദൂരത്തകപ്പെട്ട കാരണം.
37
Keep
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
38
Keep
പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ
താപേന മഗ്നയാക്കീടിനാർ നിർദ്ദയം.
39
Keep
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മൻ ജഗൽപതേ!
40
Keep
നാഥ! ഭവാൻ മമ നന്ദനനായ് വന്നു
ജാതനായീടിനാൻ കേവലമെങ്കിലും
41
Keep
ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു-
മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം"
42
Keep
ഇത്ഥം കരയുന്ന മാതാവുതന്നെയും
നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:
43
Keep
"ആതുരമാനസയാകായ്കിതുകൊണ്ടു
മാതാവു ഞാൻ പറയുന്നതു കേൾക്കണം.
44
Keep
രാഘവരാജ്യാഭിഷേകം മുടക്കിനാൾ
കൈകേയിയാകിയ മാതാവു മാതാവേ!
45
Keep
ഞാനറിഞ്ഞിട്ടില്ല രാഘവൻതന്നാണെ
ഞാനറിഞ്ഞത്രേയതെങ്കിലോ മാതാവേ
46
Keep
ബ്രഹ്മഹത്യാശതജാതമാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം
47
Keep
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും
ധർമ്മദാരങ്ങളരുന്ധതിതന്നെയും
48
Keep
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ."
49
Keep
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദുഃഖംകലർന്നുഭരതനും
50
Keep
കേഴുന്നനേരം ജനനിയും ചൊല്ലിനാൾ:
"ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ."
51
Keep
ഇത്ഥം പറഞ്ഞു പുണർന്നു ഗാഢംഗാഢ-
മുത്തമാംഗേ മുകർന്നാളതു കണ്ടവ-
52
Keep
രൊക്കെ വാവിട്ടുകരഞ്ഞുതുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
53
Keep
മന്ത്രിജനത്തോടുമൻപോടെഴുന്നള്ളി
സന്താപമോടു തൊഴുതു ഭരതനും
54
Keep
രോദനം കണ്ടരുൾചെയ്തു വസിഷ്ഠനും:
"ഖേദം മതിമതി കേളിതു കേവലം
55
Keep
വൃദ്ധൻ ദശരഥനായ രാജാധിപൻ
സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ
56
Keep
മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
57
Keep
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
58
Keep
ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം
വൃത്രാരിമുഖ്യത്രിദശൗഘവന്ദ്യനാ-
59
Keep
യാന്ദമോടിരിക്കുന്നതിനെന്തു നീ-
യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു?
60
Keep
ശുദ്ധനാത്മാ ജന്മനാശാദിവർജ്ജിതൻ
നിത്യൻ നിരുപമനവ്യയനദ്വയൻ
61
Keep
സത്യസ്വരൂപൻ സകലജഗന്മയൻ
മൃത്യുജന്മാദിഹീനൻ ജഗൽക്കാരണൻ.
62
Keep
ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
63
Keep
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
64
Keep
ദുഃഖിപ്പതിനവകാശമില്ലേതുമേ
ദുഃഖേന കിം ഫലം മൃത്യുവശാത്മനാം?
65
Keep
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവർ
66
Keep
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ
67
Keep
നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സംഗമൊന്നേ ശുഭകരമായുള്ളൂ
68
Keep
തത്ര സൗഖ്യം വരുത്തീടുവാൻ നല്ലതു
നിത്യമായുള്ളോരു ശാന്തിയറിക നീ.
69
Keep
ജന്മമുണ്ടാകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കും വരും നിർണ്ണയം
70
Keep
ആർക്കും തടുക്കരുതാതൊരവസ്ഥയെ-
ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം
71
Keep
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാർത്ഥകളത്രാദിവസ്തുനാ
72
Keep
വേർപെടുന്നേരവും ദുഃഖമില്ലേതുമേ
സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ.
73
Keep
ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ
74
Keep
സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
75
Keep
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും
76
Keep
ചിന്തിച്ചു മായാഗുണവൈഭവങ്ങളു-
മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം?
77
Keep
കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ-
സമ്പതിച്ചീടുമായുസ്സതിനശ്വരം.
78
Keep
പ്രാക്തനദേഹസ്ഥകർമ്മണാ പിന്നേയും
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി.
79
Keep
ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ
പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു.
80
Keep
ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു
പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു
81
Keep
കാലചക്രത്തിൻ ഭ്രമണവേഗത്തിനു
മൂലമിക്കർമ്മഭേദങ്ങളറിക നീ.
82
Keep
ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ
മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ.
83
Keep
ആത്മാവിനില്ല ജനനം മരണവു-
മാത്മനി ചിന്തിക്ക ഷൾഭാവവുമില്ല.
84
Keep
നിത്യനാനന്ദസ്വരൂപൻ നിരാകുലൻ
സത്യരൂപൻ സകലേശ്വരൻ ശാശ്വതൻ
85
Keep
ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ
അദ്വയനേകൻ പരൻ പരമൻ ശിവൻ
86
Keep
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും
87
Keep
ത്യക്ത്വാ തുടങ്ങുക കർമ്മസമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ"
Previous
←
ഭരതാനയനം
Next
സംസ്കാരകർമ്മം
→