Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ശിവൻ കഥ പറയുന്നു
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പംക്തികന്ധരമുഖരാക്ഷസവീരന്മാരാൽ
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
2
Keep
ഗോരൂപം പൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം
3
Keep
വേദനയെല്ലാം വിധാതാവിനോടറിയിച്ചാൾ;
വേധാവും മൂഹൂർത്തമാത്രം വിചാരിച്ചശേഷം
4
Keep
വേദനായകനായ നാഥനോടിവ ചെന്നു
വേദനം ചെയ്കയെന്യേ മറ്റൊരു കഴിവില്ല.
5
Keep
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങുപോയി
6
Keep
ക്ഷീരസാഗരതീരം പ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാൻ ഭക്തിയോടെ.
7
Keep
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാൻ വഴിപോലെ.
8
Keep
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
9
Keep
പത്മസംഭവൻതനിക്കൻപോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ.
10
Keep
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം
11
Keep
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂർണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
12
Keep
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം
13
Keep
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
14
Keep
മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
15
Keep
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
16
Keep
കരുണാകരം കണ്ടു പരമാനന്ദം പൂണ്ടു
സരസീരുഹഭവൻ മധുരസ്ഫുടാക്ഷരം
17
Keep
സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻ
"പരമാനന്ദമൂർത്തേ! ഭഗവൻ! ജയജയ.
18
Keep
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാർക്കും
സാക്ഷാൽ കാണ്മതിന്നരുതാതൊരു പാദാംബുജം
19
Keep
നിത്യവും നമോസ്തു തേ സകലജഗൽപതേ!
നിത്യനിർമ്മലമൂർത്തേ! നിത്യവും നമോസ്തു തേ.
20
Keep
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
21
Keep
വിശ്വത്തെ സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
22
Keep
സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും.
23
Keep
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവൽപാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
24
Keep
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്വന്നിതെനിക്കു ഭാഗ്യവശാൽ.
25
Keep
സത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാൽ
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിൻ-
26
Keep
പാദപങ്കജങ്ങളിൽ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
27
Keep
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും
28
Keep
മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
29
Keep
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്
30
Keep
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
31
Keep
പരമാനന്ദമൂർത്തേ! ഭഗവൻ ജയ ജയ!
പരമ! പരമാത്മൻ! പരബ്രഹ്മാഖ്യ! ജയ.
32
Keep
പരചിന്മയ! പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ."
33
Keep
ചതുരാനനനിതി സ്തുതിചെയ്തോരുനേരം
മധുരതരമതിവിശദസ്മിതപൂർവം
34
Keep
അരുളിച്ചെയ്തു നാഥ "നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
35
Keep
വരുവാൻ മൂലമതു ചൊല്ലുകെ"ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണർത്തിച്ചു:
36
Keep
"നിന്തിരുവടിതിരുവുള്ളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുള്ളതു പോറ്റീ!
37
Keep
എങ്കിലുമുണർത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ!
38
Keep
പൗലസ്ത്യതനയനാം രാവണൻതന്നാലിപ്പോൾ
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗൽപതേ!
39
Keep
മദ്ദത്തവരബലദർപ്പിതനായിട്ടതി-
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
40
Keep
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
41
Keep
പാകശാസനനേയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
42
Keep
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.
43
Keep
ധർമ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാൻ
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
44
Keep
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്പിതം ജഗൽപതേ!
45
Keep
നിന്തിരുവടിതന്നെ മർത്ത്യനായ്പിറന്നിനി
പംക്തികന്ധരൻതന്നെക്കൊല്ലണം ദയാനിധേ!
46
Keep
സന്തതം നമസ്കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ് വരേണമേ!"
47
Keep
പത്മസംഭവനിത്ഥമുണർത്തിച്ചതുനേരം
പത്മലോചനൻ ചിരിച്ചരുളിച്ചെയ്താനേവം:
48
Keep
"ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാർത്ഥം പുരാ കശ്യപപ്രജാപതി.
49
Keep
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കർത്തുമുദ്യോഗമദ്യൈവ മേ.
50
Keep
കശ്യപൻ ദശരഥനാമ്നാ രാജന്യേന്ദ്രനായ്
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ!
51
Keep
തസ്യ വല്ലഭയാകുമദിതി കൗസല്യയും
തസ്യാമാത്മജനായി വന്നു ഞാൻ ജനിച്ചീടും.
52
Keep
മത്സഹോദരന്മാരായ് മൂന്നുപേരുണ്ടായ്വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി
53
Keep
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
54
Keep
മേദിനിതന്നിലയോനിജയായുണ്ടായ്വരു-
മാദിതേയന്മാർ കപിവീരരായ് പിറക്കേണം.
55
Keep
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീർപ്പനെന്നാ"ലെന്നരുൾചെയ്തു നാഥൻ
56
Keep
വേദനായകനെയുമയച്ചു മറഞ്ഞപ്പോൾ
വേധാവും നമസ്കരിച്ചീടിനാൻ ഭക്തിയോടെ.
57
Keep
ആദിതേയന്മാരെല്ലാമാധിതീർന്നതുനേര-
മാദിനായകൻ മറഞ്ഞീടിനോരാശനോക്കി
58
Keep
ഖേദവുമകന്നുള്ളിൽ പ്രീതിപൂണ്ടുടനുടൻ
മേദിനിതന്നിൽ വീണു നമസ്കാരവും ചെയ്താർ.
59
Keep
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
60
Keep
"ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ് വന്നവതരിച്ചീടും
61
Keep
വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
62
Keep
വാസുദേവനെപ്പരിചരിച്ചുകൊൾവാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം,
63
Keep
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്വതിന്നോരോ
64
Keep
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറും
വാനരപ്രവരന്മാരായേതും വൈകിടാതെ."
65
Keep
സുത്രാമാദികളോടു പത്മസംഭവൻ നിജ-
ഭർത്തൃശാസനമരുൾചെയ്തുടൻ കൃതാർത്ഥനായ്
66
Keep
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ് മരുവിനാൾ.
67
Keep
തൽക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ.
68
Keep
മാനുഷഹരിസഹായാർത്ഥമായ് തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
69
Keep
പർവതവൃക്ഷോപലയോധികളായുന്നത-
പർവതതുല്യശരീരന്മാരായനാരതം
70
Keep
ഈശ്വരം പ്രതീക്ഷമാണന്മാരായ് പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.
Previous
←
ഹനുമാനു തത്ത്വോപദേശം
Next
പുത്രലാഭാലോചന
→