Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അഹല്യാമോക്ഷം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Bāla Kāṇḍa
Bāla
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു
പന്നഗശായി പരൻതന്നോടു പരമാർത്ഥം:
2
Keep
"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ
വാട്ടമില്ലാത തപസ്സുള്ള ഗൗതമമുനി
3
Keep
ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര
മംഗലം വർദ്ധിച്ചീടും തപസാ വാഴും കാലം
4
Keep
ലോകേശൻ നിജസുതയായുള്ളോരഹല്യയാം
ലോകസുന്ദരിയായ ദിവ്യകന്യകാരത്നം
5
Keep
ഗൗതമമുനീന്ദ്രനു കൊടുത്തു വിധാതാവും;
കൗതുകംപൂണ്ടു ഭാര്യാഭർത്താക്കന്മാരായവർ.
6
Keep
ഭർത്തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങൾ ക-
ണ്ടെത്രയും പ്രസാദിച്ചു ഗൗതമമുനീന്ദ്രനും
7
Keep
തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
8
Keep
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
9
Keep
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
10
Keep
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ
11
Keep
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീ രൂപം
ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ് വന്നാനല്ലോ.
12
Keep
അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-
ളന്തരം വരാതെയൊരന്തരമെന്തെന്നോർത്തു
13
Keep
ലോകേശാത്മജസുതനന്ദനനുടെ രൂപം
നാകനായകൻ കൈക്കൊണ്ടന്ത്യയാമാദിയിങ്കൽ
14
Keep
സന്ധ്യാവന്ദനത്തിനു ഗൗതമൻ പോയനേര-
മന്തരാ പുക്കാനുടജാന്തരേ പരവശാൽ.
15
Keep
സുത്രാമാമഹല്യയെ പ്രാപിച്ചു സസംഭ്രമം
സത്വരം പുറപ്പെട്ടനേരത്തു ഗൗതമനും
16
Keep
മിത്രൻ തന്നുദയമൊട്ടടുത്തീലെന്നു കണ്ടു
ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ് വന്നു
17
Keep
വൃത്രാരാതിക്കു മുനിശ്രേഷ്ഠനെ ബലാലപ്പോൾ
വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാൻ.
18
Keep
തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവൻ-
തന്നെക്കണ്ടതി കോപം കൈക്കൊണ്ടു മുനീന്ദ്രനും
19
Keep
"നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം.
20
Keep
വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തു മൂലം?
നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?
21
Keep
സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ
വൃത്താന്തം പറയായ്കിൽ ഭസ്മമാക്കുവനിപ്പോൾ."
22
Keep
ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി
"സ്വർല്ലോകാധിപനായ കാമകിങ്കരനഹം
23
Keep
വല്ലായ്മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-
ണ്ടെല്ലാം നിന്തിരുവടി പൊറുത്തു കൊള്ളേണമേ!"
24
Keep
"സഹസ്രഭഗനായിബ്ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്കർമ്മഫലമെല്ലാം."
25
Keep
തപസ്വീശ്വരനായ ഗൗതമൻ ദേവേന്ദ്രനെ-
ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും
26
Keep
വേപഥുപൂണ്ടു നിൽക്കുന്നതുകണ്ടരുൾചെയ്തു
താപസോത്തമനായ ഗൗതമൻ കോപത്തോടെ:
27
Keep
"കഷ്ടമെത്രയും തവ ദുർവൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമർത്ഥ്യം നന്നു പാരം.
28
Keep
ദുഷ്കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവൻ
നിഷ്കൃതിയായുള്ളൊരു ദുർദ്ധരമഹാവ്രതം.
29
Keep
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം.
30
Keep
നീഹാരാതപവായുവർഷാദികളും സഹി-
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
31
Keep
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ് വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
32
Keep
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നള്ളും രാമദേവനുമനുജനും.
33
Keep
ശ്രീരാമപാദാംഭോജസ്പർശമുണ്ടായീടുന്നാൾ
തീരും നിൻ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.
34
Keep
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
35
Keep
നാഥനെ സ്തുതിക്കുമ്പോൾ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം."
36
Keep
എന്നരുൾചെയ്തു മുനി ഹിമവൽപാർശ്വം പുക്കാ-
നന്നു തൊട്ടിവിടെ വാണീടിനാളഹല്യയും.
37
Keep
നിന്തിരുമലരടിച്ചെന്തളിർപ്പൊടിയേൽപാ-
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുള്ളിൽ.
38
Keep
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ! ചിന്താമണേ!
39
Keep
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്
ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന
40
Keep
ബ്രഹ്മനന്ദനയായ ഗൗതമപത്നിയുടെ
കല്മഷമശേഷവും നിന്നുടെ പാദങ്ങളാൽ
41
Keep
ഉന്മൂലനാശം വരുത്തീടണമിന്നു തന്നെ
നിർമ്മലയായ് വന്നീടുമഹല്യാദേവിയെന്നാൽ."
42
Keep
ഗാഥിനന്ദനൻ ദാശരഥിയോടേവം പറ-
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാൻ.
43
Keep
ഉഗ്രമാം തപസ്സോടുമിരിക്കും ശിലാരൂപ-
മഗ്രേ കാൺകെന്നു കാട്ടിക്കൊടുത്തു മുനിവരൻ.
44
Keep
ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവൻ
ശ്രീപതി രഘുപതി സൽപതി ജഗൽപതി.
45
Keep
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥൻ
കോമളരൂപൻ മുനിപത്നിയെ വണങ്ങിനാൻ.
46
Keep
അന്നേരം നാഥൻതന്നെക്കാണായിതഹല്യയ്ക്കും
വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.
47
Keep
താപസശ്രേഷ്ഠനായ കൗശികമുനിയോടും
താപസഞ്ചയം നീങ്ങുമാറു സോദരനോടും.
48
Keep
ശാപനാശനകരനായൊരു ദേവൻതന്നെ-
ച്ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും
49
Keep
ശ്രീവത്സവക്ഷത്തോടും സുസ്മിതവക്ത്രത്തോടും
ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും
50
Keep
വാസവനീലമണിസങ്കാശഗാത്രത്തോടും
വാസവാദ്യമരൗഘവന്ദിതപാദത്തോടും
51
Keep
പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും
ഭക്തവത്സലൻതന്നെക്കാണായിതഹല്യയ്ക്കും.
52
Keep
തന്നുടെ ഭർത്താവായ ഗൗതമതപോധനൻ
തന്നോടു മുന്നമുരചെയ്തതുമോർത്താളപ്പോൾ.
53
Keep
നിർണ്ണയം നാരായണൻതാനിതു ജഗന്നാഥ-
നർണ്ണോജവിലോചനൻ പത്മജാമനോഹരൻ
54
Keep
ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനം ചെയ്തു ഭക്ത്യാ
സത്വരമർഗ്ഘ്യാദികൾകൊണ്ടു പൂജിച്ചീടിനാൾ.
55
Keep
സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും
സന്താപം തീർന്നു ദണ്ഡനമസ്കാരവും ചെയ്താൾ.
56
Keep
ചിത്തകാമ്പിങ്കലേറ്റം വർദ്ധിച്ച ഭക്തിയോടു-
മുത്ഥാനം ചെയ്തു മുഹുരഞ്ജലിബന്ധത്തോടും
57
Keep
വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും
വ്യക്തമല്ലാതെ വന്ന ഗദ്ഗദവർണ്ണത്തോടും.
58
Keep
അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു
സദ്യോജാതാനന്ദാബ്ധിമഗ്നയായ് സ്തുതി ചെയ്താൾ
Previous
←
താടകാവധം
Next
അഹല്യാസ്തുതി
→