Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനൂമത്സമാഗമം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കാലേ വസന്തേ സുശീതളേ ഭൂതലേ
ഭൂലോകപാലബാലന്മാരിരുവരും.
2
Keep
ഋശ്യമൂകാദ്രിപാർശ്വസ്ഥലേ സന്തതം
നിശ്വാസമുൾക്കൊണ്ടു വിപ്രലാപത്തൊടും
3
Keep
സീതാവിരഹം പൊറാഞ്ഞു കരകയും
ചൂതായുധാർത്തി മുഴുത്തു പറകയും
4
Keep
ആധികലർന്നു നടന്നടുക്കുംവിധൗ
ഭീതനായ് വന്നു ദിനകരപുത്രനും,
5
Keep
സത്വരം മന്ത്രികളോടും കുതിച്ചു പാ-
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാൻ.
6
Keep
മാരുതിയോടു ഭയേന ചൊല്ലീടിനാൻ
"ആരീ വരുന്നതിരുവർ സന്നദ്ധരായ്?
7
Keep
നേരേ ധരിച്ചു വരിക നീ വേഗേന
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാൽ.
8
Keep
അഗ്രജൻ ചൊൽകയാലെന്നെബ്ബലാലിന്നു
നിഗ്രഹിപ്പാനായ് വരുന്നവരല്ലല്ലീ?
9
Keep
വിക്രമമുള്ളവരെത്രയും, തേജസാ
ദിക്കുകളൊക്കെ വിളങ്ങുന്നു കാൺക നീ.
10
Keep
താപസവേഷം ധരിച്ചിരിക്കുന്നിതു
ചാപബാണാസിശസ്ത്രങ്ങളുമുണ്ടല്ലോ.
11
Keep
നീയൊരു വിപ്രവേഷം പൂണ്ടവരോടു
വായുസുത! ചെന്നു ചോദിച്ചറിയേണം.
12
Keep
വക്ത്രനേത്രാലാപഭാവങ്ങൾ കൊണ്ടവർ-
ചിത്തമെന്തെന്നതറിഞ്ഞാൽ വിരവിൽ നീ
13
Keep
ഹസ്തങ്ങൾ കൊണ്ടറിയിച്ചീടു നമ്മുടെ
ശത്രുക്കളെങ്കി,ലതല്ലെങ്കിൽ നിന്നുടെ
14
Keep
വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ
മിത്രമെന്നുള്ളതുമെന്നോടു ചൊല്ലണം."
15
Keep
കർമ്മസാക്ഷിസുതൻ വാക്കുകൾ കേട്ടവൻ
ബ്രഹ്മചാരിവേഷമാലംബ്യ സാദരം
16
Keep
അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ-
നഞ്ജനാപുത്രനും ഭർത്തൃപാദാംബുജം
17
Keep
കഞ്ജവിലോചനന്മാരായ മാനവ-
കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്,
18
Keep
"അംഗജൻതന്നെജ്ജയിച്ചോരു കാന്തിപൂ-
ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും
19
Keep
ആരെന്നറികയിലാഗ്രഹമുണ്ടതു
നേരേ പറയണമെന്നോടു സാദരം.
20
Keep
ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു-
മർക്കനിശാകരന്മാരെന്നു തോന്നുന്നു.
21
Keep
ത്രൈലോക്യകർത്തൃഭൂതന്മാർ ഭവാന്മാരെ-
ന്നാലോക്യ ചേതസി ഭാതി സദൈവ മേ.
22
Keep
വിശ്വൈകവീരന്മാരായ യുവാക്കളാ-
മശ്വിനിദേവകളോ മറ്റതെന്നിയേ
23
Keep
വിശ്വൈകകാരണഭൂതന്മാരായോരു
വിശ്വരൂപന്മാരാമീശ്വരന്മാർ നിങ്ങൾ
24
Keep
നൂനം പ്രധാനപുരുഷന്മാർ മായയാ
മാനുഷാകാരേണ സഞ്ചരിക്കുന്നിതു
25
Keep
ലീലയാ ഭൂഭാരനാശനാർത്ഥം പരി-
പാലനത്തിന്നു ഭക്താനാം മഹീതലേ
26
Keep
വന്നു രാജന്യവേഷേണ പിറന്നൊരു
പുണ്യപുരുഷന്മാർ പൂർണ്ണഗുണവാന്മാർ
27
Keep
കർത്തും ജഗൽസ്ഥിതിസംഹാരസർഗ്ഗങ്ങ-
ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാർ.
28
Keep
മുക്തി നൽകും നരനാരായണന്മാരെ-
ന്നുൾത്താരിലിന്നു തോന്നുന്നു നിരന്തരം."
29
Keep
ഇത്ഥം പറഞ്ഞു തൊഴുതു നിന്നീടുന്ന
ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമൻ:
30
Keep
"പശ്യ സഖേ വടുരൂപിണം ലക്ഷ്മണ!
നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം.
31
Keep
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം."
32
Keep
മാനവവീരനുമപ്പോളരുൾചെയ്തു
വാനരശ്രേഷ്ഠനെ നോക്കി ലഘുതരം:
33
Keep
"രാമനെന്നെന്നുടെ നാമം ദശരഥ-
ഭൂമിപാലേന്ദ്രതനയ,നിവൻ മമ
34
Keep
സോദരനാകിയ ലക്ഷ്മണൻ, കേൾക്ക നീ
ജാതമോദം പരമാർത്ഥം മഹാമതേ!
35
Keep
ജാനകിയാകിയ സീതയെന്നുണ്ടൊരു
മാനിനിയെന്നുടെ ഭാമിനി കൂടവെ.
36
Keep
താതനിയോഗേന കാനനസീമനി
യാതന്മാരായി തപസ്സുചെയ്തീടുവാൻ.
37
Keep
ദണ്ഡകാരണ്യേ വസിക്കുന്നനാളതി-
ചണ്ഡനായോരു നിശാചരൻ വന്നുടൻ
38
Keep
ജാനകീദേവിയെക്കട്ടുകൊണ്ടീടിനാൻ,
കാനനേ ഞങ്ങൾ തിരഞ്ഞു നടക്കുന്നു.
39
Keep
കണ്ടീലവളെയൊരേടത്തുമിന്നിഹ
കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ!
40
Keep
ചൊല്ലീടുകെ"ന്നതു കേട്ടൊരു മാരുതി
ചൊല്ലിനാൻ കൂപ്പിത്തൊഴുതു കുതൂഹലാൽ:
41
Keep
സുഗ്രീവനാകിയ വാനരേന്ദ്രൻ പർവ-
താഗ്രേ വസിക്കുന്നിതത്ര രഘുപതേ!
42
Keep
മന്ത്രികളായ് ഞങ്ങൾ നാലുപേരുണ്ടല്ലോ
സന്തതം കൂടെപ്പിരിയാതെ വാഴുന്നു.
43
Keep
അഗ്രജനാകിയ ബാലി കപീശ്വര-
നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ.
44
Keep
സുഗ്രീവനുള്ള പരിഗ്രഹം തന്നെയു-
മഗ്രജൻതന്നേ പരിഗ്രഹിച്ചീടിനാൻ.
45
Keep
ഋശ്യമൂകാചലം സങ്കേതമായ് വന്നു
വിശ്വാസമോടിരിക്കുന്നിതർക്കാത്മജൻ
46
Keep
ഞാനവൻതന്നുടെ ഭൃത്യനായുള്ളോരു-
വാനരൻ വായുതനയൻ മഹാമതേ!
47
Keep
നാമധേയം ഹനൂമാനഞ്ജനാത്മജ-
നാമയം തീർത്തു രക്ഷിച്ചുകൊള്ളേണമേ!
48
Keep
സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കിൽ
നിഗ്രഹിക്കാമിരുവർക്കുമരികളെ.
49
Keep
വേലചെയ്യാമതിനാവോളമാശു ഞാ,-
നാലംബനം മറ്റെനിക്കില്ല ദൈവമേ!
50
Keep
ഇത്ഥം തിരുമനസ്സെങ്കിലെഴുന്നള്ളു-
കുൾത്താപമെല്ലാമകലും ദയാനിധേ!"
51
Keep
എന്നുണർത്തിച്ചു നിജാകൃതി കൈക്കൊണ്ടു
നിന്നു തിരുമുമ്പിലാമ്മാറു മാരുതി.
52
Keep
"പോക മമ സ്കന്ധമേറീടുവിൻ നിങ്ങ-
ളാകുലഭാവമകലെക്കളഞ്ഞാലും."
53
Keep
അപ്പോൾ ശബരിതൻ വാക്കുകളോർത്തുക-
ണ്ടുൽപലനേത്രനനുവാദവും ചെയ്തു.
Previous
←
കിഷ്കിന്ധാകാണ്ഡം
Next
സുഗ്രീവസഖ്യം
→