Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സുഗ്രീവസഖ്യം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ശ്രീരാമലക്ഷ്മണന്മാരെക്കഴുത്തിലാ-
മ്മാറങ്ങെടുത്തു നടന്നിതു മാരുതി
2
Keep
സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാൻ.
"വ്യഗ്രം കളക നീ ഭാസ്കരനന്ദന!
3
Keep
ഭാഗ്യമഹോ ഭാഗ്യമോർത്തോളമെത്രയും.
ഭാസ്കരവംശസമുത്ഭവന്മാരായ
4
Keep
രാമനും ലക്ഷ്മണനാകുമനുജനും
കാമദാനാർത്ഥമിവിടേക്കെഴുന്നള്ളി.
5
Keep
സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ-
രാഗ്രേ മഹാതരുച്ഛായാതലേ തദാ
6
Keep
വിശ്വൈകനായകന്മാരാം കുമാരന്മാർ
വിശ്രാന്തചേതസാ നിന്നരുളീടിനാർ.
7
Keep
വാതാത്മജൻ പരമാനന്ദമുൾക്കൊണ്ടു
നീതിയോടർക്കാത്മജനോടു ചൊല്ലിനാൻ:
8
Keep
"ഭീതി കളക നീ മിത്രഗോത്രേ വന്നു
ജാതന്മാരായോരു യോഗേശ്വരന്മാരീ-
9
Keep
ശ്രീരാമലക്ഷ്മണന്മാരെഴുന്നള്ളിയ-
താരെയും പേടിക്കവേണ്ടാ ഭവാനിനി.
10
Keep
വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു
ഭാഗവതപ്രിയനായ് വസിച്ചീടുക."
11
Keep
പ്രീതനായോരു സുഗ്രീവനുമന്നേര-
മാദരപൂർവമുത്ഥായ സസംഭ്രമം
12
Keep
വിഷ്ടപനാഥനിരുന്നരുളീടുവാൻ
വിഷ്ടരാർത്ഥം നല്ല പല്ലവജാലങ്ങൾ
13
Keep
പൊട്ടിച്ചവനിയിലിട്ടാ,നതുനേര-
മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി-
14
Keep
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാൻ;
15
Keep
തുഷ്ടി പൂണ്ടെല്ലാവരുമിരുന്നീടിനാർ
നഷ്ടമായ് വന്നിതു സന്താപസംഘവും.
16
Keep
മിത്രാത്മജനോടു ലക്ഷ്മണൻ ശ്രീരാമ-
വൃത്താന്തമെല്ലാമറിയിച്ചതുനേരം
17
Keep
ധീരനാമാദിത്യനന്ദനൻ മോദേന
ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാൻ:
18
Keep
"നാരീമണിയായ ജാനകീദേവിയെ-
യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിർണ്ണയം.
19
Keep
ശത്രുവിനാശനത്തിന്നടിയനൊരു
മിത്രമായ് വേലചെയ്യാം തവാജ്ഞാവശാൽ.
20
Keep
ഏതുമിതു നിരൂപിച്ചു ഖേദിക്കരു-
താധികളൊക്കെയകറ്റുവൻ നിർണ്ണയം.
21
Keep
രാവണൻതന്നെസ്സകുലം വധം ചെയ്തു
ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാൻ.
22
Keep
ഞാനൊരവസ്ഥ കണ്ടേനൊരുനാളതു
മാനവവീര! തെളിഞ്ഞു കേട്ടീടണം.
23
Keep
മന്ത്രികൾ നാലുപേരും ഞാനുമായച-
ലാന്തേ വസിക്കുന്ന കാലമൊരു ദിനം
24
Keep
പുഷ്കരനേത്രയായോരു തരുണിയെ-
പ്പുഷ്കരമാർഗ്ഗേണ കൊണ്ടുപോയാനൊരു
25
Keep
രക്ഷോവരനതുനേരമസ്സുന്ദരി
രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ്
26
Keep
രാമരാമേതി മുറയിടുന്നോൾ, തവ
ഭാമിനിതന്നെയവളെന്നതേവരൂ.
27
Keep
ഉത്തമയാമവൾ ഞങ്ങളെപ്പർവതേ-
ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാൽ
28
Keep
ഉത്തരീയത്തിൽ പൊതിഞ്ഞാഭരണങ്ങ-
ളദ്രീശ്വരോപരി നിക്ഷേപണം ചെയ്താൾ.
29
Keep
ഞാനതു കണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ-
ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.
30
Keep
ജാനകീദേവിതന്നാഭരണങ്ങളോ
മാനവവീര! ഭവാനറിയാമല്ലോ!"
31
Keep
എന്നു പറഞ്ഞതെടുത്തു കൊണ്ടുവന്നു
മന്നവൻതൻ തിരുമുമ്പിൽ വെച്ചീടിനാൻ.
32
Keep
അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നെ കുശലം വിചാരിച്ചു.
33
Keep
"എന്നെക്കണക്കേ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ!
34
Keep
സീതേ! ജനകാത്മജേ! മമ! വല്ലഭേ!
നാഥേ! നളിനദളായതലോചനേ!"
35
Keep
രോദനം ചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവം തിരുമാറിലമുഴ്ത്തിയും
36
Keep
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞു തുടങ്ങിനാൻ.
37
Keep
ശോകേന മോഹം കലർന്നു കിടക്കുന്ന
രാഘവനോടു പറഞ്ഞിതു ലക്ഷ്മണൻ
38
Keep
"ദുഃഖിയായ്കേതുമേ രാവണൻതന്നെയും
മർക്കടശ്രേഷ്ഠസഹായേന വൈകാതെ
39
Keep
നിഗ്രഹിച്ചംബുജനേത്രയാം സീതയെ-
കൈക്കൊണ്ടുകൊള്ളാം പ്രസീദ പ്രഭോ! ഹരേ!"
40
Keep
സുഗ്രീവനും പറഞ്ഞാനതു കേട്ടുടൻ
"വ്യഗ്രിയായ്കേതുമേ രാവണൻതന്നെയും
41
Keep
നിഗ്രഹിച്ചാശു നൽകീടുവൻ ദേവിയെ-
ക്കൈക്കൊൾക ധൈര്യം ധരിത്രീപതേ! വിഭോ!"
42
Keep
ലക്ഷ്മണസുഗ്രീവവാക്കുകളിങ്ങനെ
തൽക്ഷണം കേട്ടു ദശരഥപുത്രനും
43
Keep
ദുഃഖവുമൊട്ടു ചുരുക്കി മരുവിനാൻ;
മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം.
44
Keep
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും
45
Keep
സുഗ്രീവരാഘവന്മാരഗ്നിസാക്ഷിയായ്.
സഖ്യവും ചെയ്തു പരസ്പരം കാര്യവും
46
Keep
സിദ്ധിക്കുമെന്നുറച്ചാത്മഖേദം കള-
ഞ്ഞുത്തുംഗമായ ശൈലാഗ്രേ മരുവിനാർ.
47
Keep
ബാലിയും താനും പിണക്കമുണ്ടായതിൻ-
മൂലമെല്ലാമുണർത്തിച്ചരുളീടിനാൻ.
Previous
←
ഹനൂമത്സമാഗമം
Next
വിരോധകാരണം
→