Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സുഗ്രീവൻ ശ്രീരാമസന്നിധിയിൽ
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"അങ്ങനെ തന്നെ പുറപ്പെടുകെങ്കിൽ നാ-
മിങ്ങിനിപ്പാർക്കയില്ലെ"ന്നു സുഗ്രീവനും
2
Keep
തേരിൽ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
3
Keep
അഞ്ജനാപുത്രനീലാംഗദാദ്യൈരല-
മഞ്ജസാ വാനരസേനയോടും തദാ
4
Keep
ചാമരശ്വേതാതപത്രവ്യജനവും
സാമരസൈന്യനാഖണ്ഡലനെപ്പോലെ
5
Keep
രാമൻ തിരുവടിയെച്ചെന്നു കാണ്മതി-
നാമോദമോടു നടന്നു കപിവരൻ
6
Keep
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
7
Keep
ശ്യാമം ജടാമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
8
Keep
ശാന്തം മൃദുസ്മിതചാരുമുഖാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
9
Keep
കാന്തം മൃഗപക്ഷി സഞ്ചയസേവിതം
ദാന്തം മുദാ കണ്ടു ദൂരാൽ കപിവരൻ
10
Keep
തേരിൽ നിന്നാശു താഴത്തിറങ്ങീടിനാൻ
വീരനായോരു സൗമിത്രിയോടും തദാ
11
Keep
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ച ഭക്ത്യാ നമസ്കരിച്ചീടിനാൻ
12
Keep
ശ്രീരാമദേവനും വാനരവീരനെ-
ക്കാരുണ്യമോടു ഗാഢം പുണർന്നീടിനാൻ
13
Keep
സൗഖ്യമല്ലീ ഭവാനെന്നുരചെയ്തുട-
നൈക്യഭാവേന പിടിച്ചിരുത്തീടിനാൻ
14
Keep
ആതിഥ്യമായുള്ള പൂജയും ചെയ്തള-
വാദിത്യപുത്രനും പ്രീതിപൂണ്ടാൻ തുലോം
Previous
←
ലക്ഷ്മണന്റെ പുറപ്പാട്
Next
സീതാന്വേഷണം
→