Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സീതാന്വേഷണം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā Kāṇḍa
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം
2
Keep
"വന്നു നിൽക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ
3
Keep
തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു
മർക്കടവീരരിക്കാണായതൊക്കവേ
4
Keep
നാനാകുലാചലസംഭവന്മാരിവർ
നാനാസരിദ്ദ്വീപശൈലനിവാസികൾ
5
Keep
പർവതതുല്യശരീരികളേവരു-
മുർവീപതേ! കാമരൂപികളെത്രയും
6
Keep
ഗർവം കലർന്ന നിശാചരന്മാരുടെ
ദുർവീര്യമെല്ലാമടക്കുവാൻ പോന്നവർ
7
Keep
ദേവാംശസംഭവന്മാരിവരാകയാൽ
ദേവാരികളെയൊടുക്കുമിവരിനി
8
Keep
കേചിൽ ഗജബലന്മാരതിലുണ്ടുതാൻ
കേചിൽ ദശഗജശക്തിയുള്ളോരുണ്ട്
9
Keep
കേചിദമിതപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
10
Keep
കേചിന്മഹേന്ദ്രനീലോപലരൂപികൾ
കേചിൽകനകസമാനശരീരികൾ
11
Keep
കേചന രക്താന്തനേത്രം ധരിച്ചവർ
കേചന ദീർഘവാലന്മാരഥാപരേ
12
Keep
ശുദ്ധസ്ഫടികസങ്കാശശരീരികൾ
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും
13
Keep
നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ
സംഖ്യയില്ലാതോളമുണ്ടു കപിബലം
14
Keep
മൂലഫലദലപക്വാശനന്മാരായ്
ശീലഗുണമുള്ള വാനരന്മാരിവർ
15
Keep
താവകാജ്ഞാകാരികളെന്നു നിർണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
16
Keep
ഋക്ഷകുലാധിപനായുള്ള ജാംബവാൻ
പുഷ്കരസംഭവപുത്രനിവനല്ലോ
17
Keep
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
18
Keep
മന്ത്രിവരൻ മഹാസത്വപരാക്രമൻ
ഗന്ധവാഹാത്മജനീശാംശസംഭവൻ
19
Keep
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ-
വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും
20
Keep
കേസരി മാരുതിതാതൻ മഹാബലി
വീരൻ പ്രമാഥി ശരഭൻ സുഷേണനും
21
Keep
ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ
ശ്വേതൻ വലീമുഖനും ഗന്ധമാദനൻ
22
Keep
താരൻ വൃഷഭൻ നളൻ വിനതൻ മമ
താരാതനയനാമംഗദനിങ്ങനെ
23
Keep
ചൊല്ലുള്ള വാനരവംശരാജാക്കന്മാർ
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
24
Keep
വേണ്ടുന്നതെന്തെന്നിവരോടരുൾചെയ്ക
വേണമെന്നാലിവർ സാധിക്കുമൊക്കവെ"
25
Keep
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
26
Keep
സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു-
മന്തർഗ്ഗതമരുൾ ചെയ്തിതു സാദരം
27
Keep
"മൽക്കാര്യഗൗരവം നിങ്കലും നിർണ്ണയ-
മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വ നീ
28
Keep
ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!"
29
Keep
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
30
Keep
"നൂറായിരം കപിവീരന്മാർ പോകണ-
മോരോ ദിശി പടനായകന്മാരൊടും
31
Keep
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാർ പലരും പോയ്ത്തിരയണം
32
Keep
അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും
തുംഗൻ നളനും ശരഭൻ സുഷേണനും
33
Keep
വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം
34
Keep
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
35
Keep
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
36
Keep
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം"
37
Keep
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാൻ
38
Keep
രാഘവൻ തന്നെത്തൊഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാൻ
39
Keep
ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴുതിതു വായുതനയനും
40
Keep
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമൻ താനുമരുൾചെയ്തു
41
Keep
"മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയിൽ കൊടുത്തീടിതു സഖേ!
42
Keep
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ്
43
Keep
എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ-
യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം"
44
Keep
പിന്നെയടയാളവാക്കുമരുൾചെയ്തു
മന്നവൻ "പോയാലുമെന്ന"യച്ചീടിനാൻ
45
Keep
ലക്ഷ്മീഭഗവതിയാകിയ സീതയാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
46
Keep
രക്ഷോവരനായ രാവണൻ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
47
Keep
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
48
Keep
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മർക്കടസേനാപതികളുമായ് ദ്രുതം
49
Keep
നാനാനഗനഗരഗ്രാമദേശങ്ങൾ
കാനനരാജ്യപുരങ്ങളിലും തഥാ
50
Keep
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
51
Keep
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
52
Keep
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
53
Keep
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം
54
Keep
നിഷ്ഠുരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ
55
Keep
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവർ
Previous
←
സുഗ്രീവൻ ശ്രീരാമസന്നിധിയിൽ
Next
സ്വയംപ്രഭാഗതി
→