Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സമുദ്രലംഘനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ലവണജലനിധി ശതകയോജനാവിസ്തൃതം
ലംഘിച്ചു ലങ്കയിൽ ചെല്ലുവാൻ മാരുതി
2
Keep
മനുജപരിവൃഢചരണനളിനയുഗളം മുദാ
മാനസേ ചിന്തിച്ചുറപ്പിച്ചു നിശ്ചലം
3
Keep
കപിവരരൊടമിതബലസഹിതമുരചെയ്തിതു:
"കണ്ടുകൊൾവിൻ നിങ്ങളെങ്കിലെല്ലാവരും
4
Keep
മമ ജനകസദൃശനഹമതിചപലമംബരേ
മാനേനപോകുന്നിതാശരേശാലയേ
5
Keep
അജതനയതനയശരസമമധികസാഹസാ-
ലദ്യൈവ പശ്യാമി രാമപത്നീമഹം
6
Keep
അഖിലജഗധധിപനൊടു വിരവൊടറിയിപ്പനി-
ങ്ങദ്യ കൃതാർത്ഥനായേൻ കൃതാർത്ഥോസ്മ്യഹം
7
Keep
പ്രണതജനബഹുജനനമരണഹരനാമകം
പ്രാണപ്രയാണകാലേ നിരൂപിപ്പവൻ
8
Keep
ജനിമരണജലനിധിയെ വിരവൊടു കടക്കുമ-
ജ്ജന്മനാ കിം പുനസ്തസ്യ ദൂതോസ്മ്യഹം
9
Keep
തദനു മമ ഹൃദി സപദി രഘുപതിരനാരതം
തസ്യാംഗുലീയവുമുണ്ടു ശിരസി മേ
10
Keep
കിമപി നഹി ഭയമുദധി സപദി തരിതും നിങ്ങൾ
കീശപ്രവരരേ! ഖേദിയായ്കേതുമേ"
11
Keep
ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും
12
Keep
അതിവിപുലഗളതലവുമാർജ്ജവമാക്കി നി-
ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്
13
Keep
ദശവദനപുരിയിൽ നിജഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ
Previous
←
സുന്ദരകാണ്ഡം
Next
മാർഗ്ഗവിഘ്നം
→