Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · മാർഗ്ഗവിഘ്നം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പതഗപതിരിവ പവനസുതനഥ വിഹായസാ
ഭാനുബിംബാഭയാ പോകും ദശാന്തരേ
2
Keep
അമരസമുദയമനിലതനയബലവേഗങ്ങ-
ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ
3
Keep
സുരസയൊടു പവനസുതസുഖഗതി മുടക്കുവാൻ
തൂർണ്ണം നടന്നിതു നാഗജനനിയും
4
Keep
ത്വരിതമനിലജമതിബലങ്ങളറിഞ്ഞതി-
സൂക്ഷ്മദൃശാ വരികെന്നതു കേട്ടവൾ
5
Keep
ഗഗനപഥി പവനസുതജവഗതി മുടക്കുവാൻ
ഗർവേണ ചെന്നു തത്സന്നിധൗ മേവിനാൾ
6
Keep
കഠിനതരമലറിയവളവനൊടുരചെയ്തിതു:
"കണ്ടീലയോ ഭവാനനെന്നെക്കപിവര!
7
Keep
ഭയരഹിതമിതുവഴി നടക്കുന്നവർകളെ
ഭക്ഷിപ്പതിന്നുമാം കല്പിച്ചതീശ്വരൻ
8
Keep
വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ
വീരാ! വിശപ്പെനിക്കേറ്റമുണ്ടോർക്ക നീ
9
Keep
മമവദന കുഹരമതിൽ വിരവിനൊടു പൂക നീ
മറ്റൊന്നുമോർത്തു കാലം കളയായ്കെടോ!"
10
Keep
സരസമിതി രഭസതരമതനു സുരസാഗിരം
സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ:
11
Keep
"അഹമഖിലജഗദധിപനമരഗുരുശാസനാ-
ലാശു സീതാന്വേഷണത്തിന്നു പോകുന്നു
12
Keep
അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക-
ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ
13
Keep
ജനകനരപതിദുഹിതൃ ചരിതമഖിലം ദ്രുതം
ചെന്നു രഘുപതിയോടറിയിച്ചു ഞാൻ
14
Keep
തവവദന കുഹരമതിലപഗത ഭയാകുലം
താല്പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ
15
Keep
അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-
മാശു മാർഗ്ഗം ദേഹി ദേവി! നമോസ്തു തേ"
16
Keep
തദനു കപികുലവരനൊടവളുമുരചെയ്തിതു
"ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ"
17
Keep
മനസി തവ സുദൃഢമിതി യദി സപദി സാദരം
"വാ പിളർന്നീടെ"ന്നു മാരുതി ചൊല്ലിനാൻ
18
Keep
അതിവിപുലമുടലുമൊരു യോജനായാമമാ-
യാശുഗനന്ദനൻ നിന്നതു കണ്ടവൾ
19
Keep
അതിലധികതരവദനവിവരമൊടനാകുല-
മത്ഭുതമായഞ്ചു യോജനാവിസ്തൃതം
20
Keep
പവനതനയനുമതിനു ഝടിതി ദശയോജനാ-
പരിമിതി കലർന്നു കാണായോരനന്തരം
21
Keep
നിജമനസി ഗുരുകുതുകമൊടു സുരസയും തദാ
നിന്നാളിരുപതു യോജന വായുമായ്
22
Keep
മുഖകുഹരമതിവിപുലമിതി കരുതി മാരുതി
മുപ്പതു യോജന വണ്ണമായ് മേവിനാൻ
23
Keep
അലമലമിതയമമലനരുതു ജയമാർക്കുമെ-
ന്നൻപതുയോജന വാ പിളർന്നീടിനാൾ
24
Keep
അതുപൊഴുതു പവനസുതനതി കൃശശരീരനാ-
യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ
25
Keep
തദനു ലഘുതരമവനുമുരുതരതപോബലാൽ
തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ:
26
Keep
"ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തു തേ
27
Keep
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ! ശരണ്യേ! നമസ്തേ! നമോസ്തു തേ!"
28
Keep
പ്ലവഗപരിവൃഢവചനനിശമനദശാന്തരേ
പേർത്തും ചിരിച്ചുപറഞ്ഞു സുരസയും:
29
Keep
"വരിക തവ ജയമതിസുഖേന പോയ് ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
30
Keep
രഘുപതിയൊടഖിലമറിയിക്ക തൽ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
31
Keep
അറിവതിനു തവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചു വന്നേനഹം"
32
Keep
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിർജ്ജരലോകം ഗമിച്ചാൾ സുരസയും.
33
Keep
പവനസുതനഥ ഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോൾ
34
Keep
ജലനിധിയുമചലവരനോടു ചൊല്ലീടിനാൻ:
"ചെന്നു നീ സൽക്കരിക്കേണം കപീന്ദ്രനെ
35
Keep
സഗരനരപതിതനയരെന്നെ വളർക്കയാൽ
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
36
Keep
തദഭിജനഭവനറിക രാമൻ തിരുവടി
തസ്യ കാര്യാർത്ഥമായ് പോകുന്നതുമിവൻ
37
Keep
ഇടയിലൊരു പതനമവനില്ല തൽക്കാരണാ-
ലിച്ഛയാപൊങ്ങിത്തളർച്ച തീർത്തീടണം"
38
Keep
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻ:
39
Keep
"ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളർച്ചയും തീർക്കെടോ!
40
Keep
സലിലനിധി സരഭസമയയ്ക്കയാൽ വന്നു ഞാൻ
സാദവും ദാഹവും തീർത്തുപൊയ്ക്കൊൾകെടോ!
41
Keep
അമൃതസമജലവുമതിമധുരമധുപൂരവു-
മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ"
42
Keep
"അലമലമിതരുതരുതു രാമകാര്യാർത്ഥമാ-
യാശു പോകുംവിധൗ പാർക്കരുതെങ്ങുമേ
43
Keep
പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
44
Keep
അനുചിതമിതമറിക രഘുകുലതിലകകാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
45
Keep
വിഗതഭയമിനി വിരവൊടിന്നു ഞാൻ പോകുന്നു
ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം"
46
Keep
പവനസുതനിവയുമുരചെയ്തു തൻകൈകളാൽ
പർവതാധീശ്വരനെത്തലോടീടിനാൻ
47
Keep
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാൽ
48
Keep
തദനു ജലനിധിയിലതിഗഭീരദേശാലയേ
സന്തതം വാണെഴും ഛായാഗ്രഹിണിയും
49
Keep
സരിദധിപനുപരി പരിചൊടു പോകുന്നവൻ
തൻനിഴലാശു പിടിച്ചു നിർത്തീടിനാൾ
50
Keep
അതുപൊഴുതു മമ ഗതി മുടക്കിയതാരെന്ന-
തന്തരാ പാർത്തു കീഴ്പോട്ടു നോക്കീടിനാൻ
51
Keep
അതിവിപുലതരഭയകരാംഗിയെക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാൻ തൽക്ഷണേ
52
Keep
നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
53
Keep
ദശവദനപുരിയിൽ വിരവോടു പോയീടുവാൻ
ദക്ഷിണദിക്കു നോക്കിക്കുതിച്ചീടിനാൻ
54
Keep
ചരമഗിരിശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
55
Keep
ദശവദനനഗരമതിവിമലവിപുലസ്ഥലം
ദക്ഷിണവാരിധിമദ്ധ്യേ മനോഹരം
56
Keep
ബഹുലഫലകുസുമദലയുതവിടപിസങ്കുലം
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
57
Keep
മണികനകമയമമരപുരസദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
58
Keep
കമലമകൾ ചരിതമറിവതിന്നു ചെന്നൻപോടു
കണ്ടിതു ലങ്കാനഗരം നിരുപമം
59
Keep
കനകവിരചിതമതിൽ കിടങ്ങും പലതരം
കണ്ടുകടപ്പാൻ പണിയെന്നു മാനസേ
60
Keep
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ
61
Keep
നിശി തമസി നിശിചരപുരേ കൃശരൂപനായ്
നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ
62
Keep
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ
63
Keep
പ്രകൃതിചപലനുമധിക ചപലമചലം മഹൽ-
പ്രാകാരവും മുറിച്ചാകാരവും മറ-
64
Keep
ച്ചവനിമകളടിമലരുമകതളിരിലോർത്തു കൊ-
ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം.
Previous
←
സമുദ്രലംഘനം
Next
ലങ്കാലക്ഷ്മീമോക്ഷം
→