Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ലങ്കാലക്ഷ്മീമോക്ഷം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഉടൽ കടുകിനൊടുസമമിടത്തുകാൽ മുമ്പിൽ വ-
ച്ചുള്ളിൽ കടപ്പാൻ തുടങ്ങും ദശാന്തരേ
2
Keep
കഠിനതരമലറിയൊരു രജനിചരിവേഷമായ്-
കാണായിതാശു ലങ്കാശ്രീയെയും തദാ
3
Keep
"ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം
4
Keep
അസുരസുരനരപശുമൃഗാദിജന്തുക്കൾ മ-
റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ"
5
Keep
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
6
Keep
രഘുകുലജവരസചിവവാമമുഷ്ടിപ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
7
Keep
കപിവരനൊടവളുമെഴുന്നേറ്റു ചൊല്ലീടിനാൾ:
"കണ്ടേനെടോ തവ ബാഹുബലം സഖേ!
8
Keep
വിധിവിഹിതമിതു മമ പുരൈവ ധാതാവു താൻ
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ
9
Keep
സകലജഗധിപതി സനാതനൻ മാധവൻ
സാക്ഷാൽ മഹാവിഷ്ണുമൂർത്തി നാരായണൻ
10
Keep
കമലദലനയനനവനിയിലവതരിക്കുമുൾ-
ക്കാരുണ്യമോടഷ്ടവിംശതിപര്യയേ
11
Keep
ദശരഥനൃപതിതനയനായ് മമ പ്രാർത്ഥനാൽ
ത്രേതായുഗേ ധർമ്മദേവരക്ഷാർത്ഥമായ്
12
Keep
ജനകനൃപവരനു മകളായ് നിജമായയും
ജാതയാം പംക്തിമുഖവിനാശത്തിനായ്
13
Keep
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ
14
Keep
ദശവദനനവനിമകളെയുമപഹരിച്ചുടൻ
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാൾ
15
Keep
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാൽ
16
Keep
സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ
സന്നദ്ധനായ് വരുമേകൻ തവാന്തികേ
17
Keep
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിർണ്ണയം
18
Keep
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നൽകേണമനുജ്ഞയും
19
Keep
ഒരു കപിയൊടൊരുദിവസമടി ഝടിതി കൊൾകിൽ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
20
Keep
കരുണയൊടു ഗതകപടമായ് നിയോഗിക്കയാൽ
കാത്തിരുന്നേനിവിടം പല കാലവും
21
Keep
ലഘുഗതിയൊടിനിയൊരിടരൊഴികെ നടകൊൾക നീ
ലങ്കയും നിന്നാൽ ജിതയായിതിന്നെടോ!
22
Keep
നിഖിലനിശിചരകുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
23
Keep
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ
24
Keep
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യലീലാവനേ പാദപസങ്കുലേ
25
Keep
നവകുസുമദലസഹിതവിടപിയുതശിംശപാ-
നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ
26
Keep
നിശിചരികൾനടുവിലഴലൊടു മരുവിടുന്നെടോ!
നിർമ്മലഗാത്രിയാം ജാനകി സന്തതം
27
Keep
ത്വരിതമവൾചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാൻ
28
Keep
അഖിലജഗദധിപതി രഘൂത്തമൻ പാതു മാ-
മസ്തു തേ സ്വസ്തിരത്യുത്തമോത്തംസമേ!"
29
Keep
ലഘുമധുരവചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയിൽ നിന്നു വാങ്ങി മലർമങ്കയും
Previous
←
മാർഗ്ഗവിഘ്നം
Next
സീതാദർശനം
→