Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സീതാദർശനം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ഉദകനിധിനടുവിൽ മരുവും ത്രികൂടാദ്രിമേ-
ലുല്ലംഘിതേബ്ധൗ പവനാത്മജന്മനാ
2
Keep
ജനകനരപതിവരമകൾക്കും ദശാസ്യനും
ചെമ്മേ വിറച്ചിതു വാമഭാഗം തുലോം
3
Keep
ജനകനരപതിദുഹിതൃവരനു ദക്ഷാംഗവും
ജാതനെന്നാകിൽ വരും സുഖം ദുഃഖവും
4
Keep
തദനു കപികുലപതി കടന്നിതു ലങ്കയിൽ
താനതിസൂക്ഷ്മശരീരനായ് രാത്രിയിൽ
5
Keep
ഉദിതരവികിരണരുചി പൂണ്ടൊരു ലങ്കയി-
ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ
6
Keep
ദശവദനമണിനിലയമായിരിക്കും മമ
ദേവിയിരിപ്പേടമെന്നോർത്തു മാരുതി
7
Keep
കനകമണിനികരവിരചിതപുരിയിലെങ്ങുമേ
കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ
8
Keep
ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-
രുദ്യാനദേശേ തിരഞ്ഞുതുടങ്ങിനാൻ
9
Keep
ഉപവനവുമമൃതസമസലിലയുതവാപിയു-
മുത്തുംഗസൗധങ്ങളും ഗോപുരങ്ങളും
10
Keep
സഹജസുതസചിവബലപതികൾഭവനങ്ങളും
സൗവർണ്ണസാലധ്വജപതാകങ്ങളും
11
Keep
ദശവദനമണിഭവനശോഭ കാണുംവിധൗ
ദിക്പാലമന്ദിരം ധിക്കൃതമായ് വരും
12
Keep
കനകമണിരചിതഭവനങ്ങളിലെങ്ങുമേ
കാണാഞ്ഞു പിന്നെയും നീളെ നോക്കുംവിധൗ
13
Keep
കുസുമചയസുരഭിയൊടു പവനനതിഗൂഢമായ്
കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടുപോയുടൻ
14
Keep
ഉപവനവുമുരുതരതരുപ്രവരങ്ങളു-
മുന്നതമായുള്ള ശിംശപാവൃക്ഷവും
15
Keep
അതിനികടമഖിലജഗദീശ്വരിതന്നെയു-
മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ
16
Keep
മലിനതരചികുരവസനം പൂണ്ടു ദീനയായ്
മൈഥിലിതാൻ കൃശഗാത്രിയായെത്രയും
17
Keep
ഭയവിവശമവനിയിലുരുണ്ടും സദാ ഹൃദി
ഭർത്താവുതന്നെ നിനച്ചു നിനച്ചലം
18
Keep
നയനജലമനവരതമൊഴുകിയൊഴുകിപ്പതി-
നാമത്തെ രാമരാമേതി ജപിക്കയും
19
Keep
നിശിചരികൾനടുവിലഴലൊടു മരുവുമീശ്വരി
നിത്യസ്വരൂപിണിയെക്കണ്ടു മാരുതി
20
Keep
വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ
വിസ്മയം പൂണ്ടു മറഞ്ഞിരുന്നീടിനാൻ
21
Keep
ദിവസകരകുലപതി രഘൂത്തമൻതന്നുടെ
ദേവിയാം സീതയെക്കണ്ടു കപിവരൻ
22
Keep
കമലമകളഖിലജഗദീശ്വരിതന്നുടൽ
കണ്ടേൻ കൃതാർത്ഥോസ്മ്യഹം കൃതാർത്ഥോസ്മ്യഹം
23
Keep
ദിവസകരകുലപതിരഘൂത്തമൻകാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.
Previous
←
ലങ്കാലക്ഷ്മീമോക്ഷം
Next
രാവണന്റെ പുറപ്പാട്
→