Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഹനുമാന്റെ ഹിതോപദേശം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara Kāṇḍa
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"സ്ഫുടവചനമതിവിശദമിതി ശൃണു ജളപ്രഭോ!
പൂജ്യനാം രാമദൂതൻ ഞാനറിക നീ
2
Keep
ഭുവനപതി മമപതി പുരന്ദരപൂജിതൻ
പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ
3
Keep
ഭുജഗകുലപതിശയനനമലനഖിലേശ്വരൻ
പൂർവദേവാരാതി ഭുക്തിമുക്തിപ്രദൻ
4
Keep
പുരമഥനഹൃദയമണിനിലയനനിവാസിയാം
ഭൂതേശസേവിതൻ ഭൂതപഞ്ചാത്മകൻ
5
Keep
ഭുജഗകുലരിപുമണിരഥദ്ധ്വജൻ മാധവൻ
ഭൂപതിഭൂതിവിഭൂഷണസമ്മിതൻ
6
Keep
നിജജനകവചനമതുസത്യമാക്കീടുവാൻ
നിർമ്മലൻ കാനനത്തിന്നു പുറപ്പെട്ടു
7
Keep
ജനകജയുമവരജനുമായ് മരുവുന്ന നാൾ
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ
8
Keep
തവ മരണമിഹവരുവതിന്നൊരു കാരണം
താമരസോത്ഭവകല്പിതം കേവലം
9
Keep
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാൻ
10
Keep
തപനതനയനൊടനലസാക്ഷിയായ് സഖ്യവും
താൽപര്യമുൾക്കൊണ്ടു ചെയ്തോരനന്തരം
11
Keep
അമരപതിസുതനെയൊരു ബാണേന കൊന്നുട-
നർക്കാത്മജന്നു കിഷ്കിന്ധയും നൽകിനാൻ
12
Keep
അടിമലരിലവനമനമഴകിനൊടു ചെയ്തവ-
നാധിപത്യം കൊടുത്താധി തീർത്തീടിനാൻ
13
Keep
അതിനവനുമവനിതനയാന്വേഷണത്തിനാ-
യാശകൾ തോറുമേകൈകനൂറായിരം
14
Keep
പ്ലവഗകുലപരിവൃഢരെ ലഘുതരമയച്ചതി-
ലേകനഹമിഹ വന്നു കണ്ടീടിനേൻ
15
Keep
വനജവിടപികളെയുടനുടനിഹ തകർത്തതും
വാനരവംശ പ്രകൃതിശീലം വിഭോ!
16
Keep
ഇകലിൽ നിശിചരവരരെയൊക്കെ മുടിച്ചതു-
മെന്നെ വധിപ്പതിന്നായ് വന്ന കാരണം
17
Keep
മരണഭയമകതളിരിലില്ലയാതേ ഭുവി
മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം
18
Keep
ദശവദന ! സമരഭുവി ദേഹരക്ഷാർത്ഥമായ്
ത്വദ്ഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം
19
Keep
ദശനിയുതശതവയസി ജീർണ്ണമെന്നാകിലും
ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ
20
Keep
തവതനയകരഗളിതവിധിവിശിഖപാശേന
തത്ര ഞാൻ ബദ്ധനായേനൊരു കാൽക്ഷണം
21
Keep
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഡയുണ്ടായ് വരാ
22
Keep
പരിഭവവുമൊരു പൊഴുതു മരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാൻ
23
Keep
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ-
ളദ്യ ഹിതം തവ വക്തുമുദ്യുക്തനായ്
24
Keep
അകതളിരിലറിവു കുറയുന്നവർക്കേറ്റമു-
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
25
Keep
അതുജഗതി കരുതു കരുണാത്മനാം ധർമ്മമെ-
ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം
26
Keep
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാൻ
മഗ്നനായീടൊലാ മോഹമഹാംബുധൗ
27
Keep
ത്യജ മനസി ദശവദന! രാക്ഷസീം ബുദ്ധിയെ-
ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ
28
Keep
അതു ജനനമരണഭയനാശിനീ നിർണ്ണയ-
മന്യയായുള്ളതു സംസാരകാരിണി
29
Keep
അമൃതഘനവിമലപരമാത്മബോധോചിത-
മത്യുത്തമാന്വയോദ്ഭൂതനല്ലോ ഭവാൻ
30
Keep
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികൾ
31
Keep
കമലഭവസുതതനയനന്ദനനാകയാൽ
കർബുരഭാവം പരിഗ്രഹിയായ്ക നീ
32
Keep
ദനുജസുരമനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ
33
Keep
പ്രകൃതിഗുണപരവശതയാ ബദ്ധനായ് വരും
പ്രാണദേഹങ്ങളാത്മാവല്ലറികെടോ!
34
Keep
അമൃതമയനജനമലനദ്വയനവ്യയ-
നാനന്ദപൂർണ്ണനേകൻ പരൻ കേവലൻ
35
Keep
നിരുപമനമേയനവ്യക്തൻ നിരാകുലൻ
നിർഗ്ഗുണൻ നിഷ്കളൻ നിർമ്മമൻ നിർമ്മലൻ
36
Keep
നിയമപരനിലയനനന്തനാദ്യൻ വിഭു
നിത്യൻ നിരാകാരനാത്മാ പരബ്രഹ്മം
37
Keep
വിധി ഹരിഹരാദികൾക്കും തിരിയാതവൻ
വേദാന്തവേദ്യനവേദ്യനജ്ഞാനിനാം
38
Keep
സകലജഗദിദമറിക മായാമയം വിഭോ!
സച്ചിന്മയം സത്യബോധം സനാതനം
39
Keep
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദിദുഃഖാന്വിതം
40
Keep
അറിവതിനു പണിപരമപുരുഷമറിമായങ്ങ-
ളാത്മാനമാത്മനാ കണ്ടു തെളിക നീ
41
Keep
പരമഗതി വരുവതിനു പരമൊരുപദേശവും
പാർത്തു കേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാൻ
42
Keep
അനവരതമകതളിരിലമിതഹരിഭക്തികൊ-
ണ്ടാത്മവിശുദ്ധി വരുമെന്നു നിർണ്ണയം
43
Keep
അകമലരുമഘമകലുമളവതിവിശുദ്ധമാ-
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം
44
Keep
വിമലതരമനസി ഭഗവത്തത്ത്വവിജ്ഞാന-
വിശ്വാസകേവലാനന്ദാനുഭൂതിയാൽ
45
Keep
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദൈവ ജപിക്കയും
46
Keep
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപാദധ്യാനമുള്ളിലുറയ്ക്കയും
47
Keep
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ
48
Keep
ഭജ ഭവഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷ്ണുപദാംബുജം
49
Keep
മധുമഥനചരണസരസിജയുഗളമാശു നീ
മൗഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
50
Keep
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-
കുണ്ഠലോകം ഗമിപ്പാൻ വഴിനോക്കു നീ
51
Keep
പരധനകളത്രമോഹേന നിത്യം വൃഥാ
പാപമാർജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ
52
Keep
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗതവത്സലം
53
Keep
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം
54
Keep
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്
55
Keep
കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാർക്കുമേ
56
Keep
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!
57
Keep
സനകമുഖമുനികൾ വചനങ്ങളിതോർക്കെടോ
സത്യം മയോക്തം വിരിഞ്ചാദി സമ്മതം"
58
Keep
അമൃതസമവചനമിതിപവനതനയോദിത-
മത്യന്തരോഷേണ കേട്ടു ദശാനനൻ
59
Keep
നയനമിരുപതിലുമഥ കനൽ ചിതറുമാറുടൻ
നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാൻ:
60
Keep
"തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിൻ
ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ
61
Keep
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
62
Keep
ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മാ ശഠനിവൻ
63
Keep
കഥയ മമ കഥയ മമ രാമനെന്നാരു ചൊൽ
കാനനവാസി, സുഗ്രീവനെന്നാരെടോ?
64
Keep
അവരെയുമനന്തരം ജാനകി തന്നെയു-
മത്യന്തദുഷ്ടനാം നിന്നെയും കൊല്ലുവൻ"
65
Keep
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ:
66
Keep
"നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
67
Keep
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
68
Keep
നിയതമിതു മമ ചെറുവിരൽക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!"
69
Keep
പവനസുതവചനമിതു കേട്ടു ദശാസ്യനും
പാർശ്വസ്ഥിതന്മാരോടാശു ചൊല്ലീടിനാൻ:
70
Keep
"ഇവിടെ നിശിചരരൊരുവരായുധപാണിയാ-
യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ"
71
Keep
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ-
നപ്പോൾ വിഭീഷണൻ ചൊല്ലിനാൻ മെല്ലവേ:
72
Keep
"അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-
ന്നാർക്കടുത്തു നൃപന്മാർക്കു ചൊല്ലീടുവിൻ
73
Keep
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ-
ലെങ്ങിനെയങ്ങറിയുന്നിതു രാഘവൻ ?
74
Keep
അതിനു പുനരിവനൊരടയാളമുണ്ടാക്കി നാ-
മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?"
75
Keep
ഇതിസദസി ദശവദനസഹജവചനേന താ-
നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാൻ.
Previous
←
ഹനൂമദ്ബന്ധനം
Next
ലങ്കാദഹനം
→