Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · യുദ്ധയാത്ര
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അഞ്ജനാനന്ദനൻവാക്കുകൾ കേട്ടഥ
സഞ്ജാതകൗതുകം സംഭാവ്യ സാദരം
2
Keep
അഞ്ജസാ സുഗ്രീവനോടരുൾചെയ്തിതു
കഞ്ജവിലോചനനാകിയ രാഘവൻ:
3
Keep
"ഇപ്പോൾ വിജയമുഹൂർത്തകാലം പട-
യ്ക്കുൽപന്നമോദം പുറപ്പെടുകേവരും.
4
Keep
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനർക്ഷമാം മൂലം ഹതിപ്രദം
5
Keep
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
6
Keep
സൈന്യമെല്ലാം പരിപാലിച്ചു കൊള്ളണം
സൈന്യാധിപനായ നീലൻ മഹാബലൻ
7
Keep
മുമ്പും നടുഭാഗവുമിരുഭാഗവും
പിമ്പടയും പരിപാലിച്ചുകൊള്ളുവാൻ
8
Keep
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവർ
9
Keep
മുമ്പിൽ ഞാൻ മാരുതികണ്ഠവുമേറി മൽ
പിമ്പേ സുമിത്രാത്മജനംഗദോപരി
10
Keep
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിർഗ്ഗമിച്ചീടുക മറ്റുള്ള വീരരും
11
Keep
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ബലി
ശൂലിസമാനനാം മൈന്ദൻ വിവിദനും
12
Keep
പങ്കജസംഭവസൂൻ സുഷേണനും
തുംഗൻ നളനും ശതബലി താരനും
13
Keep
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
14
Keep
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാർക്കും വഴിക്കെടോ!"
15
Keep
ഇത്ഥമരുൾചെയ്തു മർക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
16
Keep
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
17
Keep
ആകാശമാർഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാർ തെളിഞ്ഞുവിളങ്ങിനാർ.
18
Keep
ആർത്തുവിളിച്ചു കളിച്ചു പുളച്ചു ലോ-
കാർത്തി തീർത്തീടുവാൻ മർക്കടസഞ്ചയം
19
Keep
രാത്രിഞ്ചരേശ്വരരാജ്യംപ്രതി പര-
മാസ്ഥയാ വേഗാൽ നടന്നുതുടങ്ങിനാർ.
20
Keep
ധാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വാർദ്ധി നടന്നങ്ങടുക്കുന്നതുപോലെ
21
Keep
ചാടിയുമോടിയുമോരോ വനങ്ങളിൽ
തേടിയും പക്വഫലങ്ങൾ ഭുജിക്കയും
22
Keep
ശൈലവനനദീജാലങ്ങൾ പിന്നിട്ടു
ശൈലശരീരികളായ കപികുലം
23
Keep
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രാചലാന്തികേ മേവിനാർ
24
Keep
മാരുതിതന്നുടെ കണ്ഠദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
25
Keep
താരേയകണ്ഠമമർന്ന സൗമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം
26
Keep
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രരും
വാരിധിതീരം പ്രവേശിച്ചനന്തരം
27
Keep
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചതപ്പോൾ നൃപാധിപൻ
28
Keep
സൂര്യാത്മജനോടരുൾ ചെയ്തിതാശു "നാം
വാരിയുമുത്തു സന്ധ്യാവന്ദനം ചെയ്തു
29
Keep
വാരാന്നിധിയെക്കടപ്പാനുപായവും
വീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
30
Keep
പാരാതെ കല്പിക്കവേണമിനിയുടൻ
31
Keep
വാനരസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാർ കൃശാനുപുത്രാദികൾ
32
Keep
രാത്രിയിൽ മായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചീടുവോർ"
33
Keep
ഏവമരുൾ ചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാൻ പർവതാഗ്രേ രഘുനാഥനും
34
Keep
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലർന്നു മരുവിനാർ
35
Keep
നക്രചക്രൗഘഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
36
Keep
അത്യുന്നതതരംഗാഢ്യമഗാധമി-
തുത്തരണം ചെയ്വതിന്നരുതാർക്കുമേ
37
Keep
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങനെ രാവണൻതന്നെ വധിക്കുന്നു?
38
Keep
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാർശ്വേ മരുവിനാർ
39
Keep
ചന്ദ്രനുമപ്പോഴുദിച്ചു പൊങ്ങീടിനാൻ
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും
40
Keep
ദുഃഖം കലർന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാൻ
41
Keep
ദുഃഖഹർഷഭയക്രോധലോഭാദികൾ
സൗഖ്യമദമോഹകാമജന്മാദികൾ
42
Keep
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
43
Keep
സംഭവിക്കുന്നു വിചാരിച്ചു കാൺകിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൗഖ്യദുഃഖാദികൾ
44
Keep
സംപ്രസാദത്തിങ്കലില്ല രണ്ടേതുമേ
സമ്പ്രതി നിത്യമാനന്ദമാത്രം പരം
45
Keep
ദുഃഖാദിസർവവും ബുദ്ധിസംഭൂതങ്ങൾ
മുഖ്യനാം രാമൻ പരാത്മാ പരൻ പുമാൻ
46
Keep
മായാഗുണങ്ങളിൽസംഗതനാകയാൽ
മായാവിമോഹിതന്മാർക്കു തോന്നും വൃഥാ.
47
Keep
ദുഃഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോർത്താലബുധന്മാരുടെ മതം.
Previous
←
ലങ്കാവിവരണം
Next
രാവണാദികളുടെ ആലോചന
→