Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · രാവണാദികളുടെ ആലോചന
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
അക്കഥ നിൽക്ക ദശരഥപുത്രരു-
മർക്കാത്മജാദികളായ കപികളും
2
Keep
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
3
Keep
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയിൽവാഴുന്ന ലങ്കേശ്വരൻതദാ
4
Keep
മന്ത്രികൾതമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാൻ
5
Keep
ആദിതേയാസുരേന്ദ്രാദികൾക്കുമരു-
താതൊരു കർമ്മങ്ങൾ മാരുതി ചെയ്തതും
6
Keep
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണൻ
മന്ത്രികളോടു കേൾപ്പിച്ചാനവസ്ഥകൾ:
7
Keep
"മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
8
Keep
ആർക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകം പുക്കൊരു വാനരൻ
9
Keep
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
10
Keep
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
11
Keep
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
12
Keep
സ്വസ്ഥനായ് പോയതോർത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
13
Keep
ഇപ്പോൾകപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോർ.
14
Keep
കർത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും
15
Keep
മന്ത്രവിശാരദന്മാർനിങ്ങളെന്നുടെ
മന്ത്രികൾചൊന്നതു കേട്ടതു മൂലമായ്
16
Keep
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിൻവൈകാതെ.
17
Keep
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങൾക്കചഞ്ചലം.
18
Keep
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
19
Keep
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
20
Keep
കേട്ടാൽപലർക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
21
Keep
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
22
Keep
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാൻ
23
Keep
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
24
Keep
നല്ലതിതെന്നൈകമത്യമായേവരു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു
25
Keep
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താൻതാൻപറഞ്ഞതു
26
Keep
സാധിപ്പതിനു ദുസ്തർക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീർഷ്യയാ
27
Keep
കാലുഷ്യചേതസാ കല്പിച്ചുകൂടാതെ
കാലവും ദീർഘമായിട്ടു പരസ്പരം
28
Keep
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
29
Keep
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങൾവിചാരിച്ചു ചൊല്ലുവിൻ"
30
Keep
ഇങ്ങനെ രാവണൻ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാർ നിശാചരർ ചൊല്ലിനാർ:
31
Keep
"നന്നുനന്നെത്രയുമോർത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
32
Keep
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
33
Keep
മർത്ത്യനാം രാമങ്കൽനിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
34
Keep
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടൻ
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
35
Keep
വിശ്രുതയായൊരു കീർത്തി വളർത്തതും
പുത്രനാം മേഘനിനാദനതോർക്ക നീ
36
Keep
വിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാൻ
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
37
Keep
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോർത്തുകണ്ടോളവും
38
Keep
കാലനെപ്പോരിൽ ജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാവൂ?
39
Keep
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കൽ ജയിച്ചീലയോ ഭവാൻ?
40
Keep
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളതു ചൊല്ലു നീ!
41
Keep
പിന്നെ മയനാം മഹാസുരൻ പേടിച്ചു
കന്യകാരത്നത്തെ നൽകീലയോ തവ?
42
Keep
ദാനവന്മാർ കരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
43
Keep
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
44
Keep
കാലാരി ചന്ദ്രഹാസത്തെ നൽകീലയോ
മൂലമുണ്ടോ വിഷാദിപ്പാൻ മനസി തേ?
45
Keep
ത്രൈലോക്യവാസികളെല്ലാം ഭവൽബല-
മാലോക്യ ഭീതികലർന്നു മരുവുന്നു
46
Keep
മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങൾ
വീരരായുള്ള നമുക്കോർക്കിൽ നാണമാം
47
Keep
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവൻ
48
Keep
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവൻ ജീവനോടേ പോകയില്ലല്ലോ."
49
Keep
ഇത്ഥം ദശമുഖനോടറിയിച്ചുടൻ
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാർ:
50
Keep
"മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
51
Keep
മാനുഷജാതികളില്ല ലോകത്തിങ്കൽ
വാനരജാതിയുമില്ലെന്നതും വരും
52
Keep
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
53
Keep
എത്രയും പാരമിളപ്പം നമുക്കതു-
മുൾത്താരിലോർത്തരുളേണം ജഗൽപ്രഭോ!"
54
Keep
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുൾത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.
Previous
←
യുദ്ധയാത്ര
Next
രാവണ കുംഭകർണ്ണ സംഭാഷണം
→