Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അതികായവധം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കുംഭകർണ്ണൻ മരിച്ചോരു വൃത്താന്തവും
കമ്പംവരുമാറു കേട്ടു ദശാനനൻ
2
Keep
മോഹിച്ചു ഭൂമിയിൽ വീണു പുനരുടൻ
മോഹവും തീർന്നു മുഹൂർത്തമാത്രം കൊണ്ടു
3
Keep
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നനായോരു ദശഗ്രീവനെത്തദാ
4
Keep
ചെന്നു തൊഴുതു പറഞ്ഞു ത്രിശിരസ്സു-
മുന്നതനായോരതികായവീരനും
5
Keep
ദേവാന്തകനും നരാന്തകനും മുഹൂ-
രേവം മഹോദരനും മഹാപാർശ്വനും
6
Keep
മത്തനുമുന്മത്തനുമൊരുമിച്ചതി-
ശക്തിയേറീടും നിശാചരവീരന്മാർ
7
Keep
എട്ടുപേരും സമരത്തിന്നൊരുമ്പെട്ടു
ദുഷ്ടനാം രാവണൻതന്നോടു ചൊല്ലിനാൻ
8
Keep
"ദുഃഖിപ്പതിനെന്തുകാരണം ? ഞങ്ങൾ ചെന്നൊ-
ക്കെ രിപുക്കളെക്കൊന്നുവരാമല്ലോ
9
Keep
യുദ്ധത്തിനായയച്ചീടുകിൽ ഞങ്ങളെ-
ശ്ശത്രുക്കളാലൊരു പീഡയുണ്ടായ് വരാ"
10
Keep
"എങ്കിലോ നിങ്ങൾ പോയ്ച്ചെന്നു യുദ്ധം ചെയ്തു
സങ്കടം തീർക്കെ"ന്നു ചൊന്നാൻ ദശാനനൻ
11
Keep
കണ്ടുകൂടാതോളമുള്ള പെരുമ്പട-
യുണ്ടതും കൊണ്ടുപോയ്ക്കൊൾവിനെല്ലാവരും.
12
Keep
ആയുധവാഹനഭൂഷണജാലവു-
മാവോളവും കൊടുത്താൻ ദശകന്ധരൻ
13
Keep
വെള്ളം കണക്കെപ്പരന്ന പെരുംപട-
ക്കുള്ളിൽ മഹാരഥന്മാരവരെൺവരും
14
Keep
പോർക്കു പുറപ്പെട്ടു ചെന്നതു കണ്ടള-
വൂക്കോടടുത്തു കപിപ്രവരന്മാരും
15
Keep
സംഖ്യയില്ലാതോളമുള്ള പെരുംപട
വൻകടൽ പോലെ പരന്നതു കണ്ടള
16
Keep
വന്തകൻവീട്ടിലാക്കീടിനാർ സത്വര-
മെന്തൊരു വിസ്മയം ചൊല്ലാവതല്ലേതും
17
Keep
കല്ലും മലയും മരങ്ങളും കൈക്കൊണ്ടു
ചെല്ലുന്ന വീരരോടേറ്റു നിശാചരർ
18
Keep
കൊല്ലുന്നിതാശു കപിവരന്മാരെയും
നല്ല ശസ്ത്രാസ്ത്രങ്ങൾ തൂകി ക്ഷണാന്തരേ
19
Keep
വാരണവാജിരഥങ്ങളും കാലാളും
ദാരുണന്മാരായ രാക്ഷസവീരരും
20
Keep
വീണുമരിച്ചുള്ള ചോരപ്പുഴകളും
കാണായിതു പലതായൊലിക്കുന്നതും
21
Keep
അന്തമില്ലാതെ കബന്ധങ്ങളും പല-
തന്തികേ നൃത്തമാടിത്തുടങ്ങി ബലാൽ
22
Keep
രാക്ഷസരൊക്കെ മരിച്ചതു കണ്ടതി-
രൂക്ഷതയോടുമടുത്താൻ നരാന്തകൻ
23
Keep
കുന്തവുമേന്തിക്കുതിരപ്പുറമേറി-
യന്തകനെപ്പോലെ വേഗാലടുത്തപ്പോൾ
24
Keep
അംഗദൻ മുഷ്ടികൾ കൊണ്ടവൻതന്നുടൽ
ഭംഗം വരുത്തി യമപുരത്താക്കിനാൻ
25
Keep
ദേവാന്തകനും പരിഘവുമായ് വന്നു
ദേവേന്ദ്രപുത്രതനയനോടേറ്റിതു
26
Keep
വാരണമേറി മഹോദരവീരനും
തേരിലേറി ത്രിശിരസ്സുമണഞ്ഞിതു
27
Keep
മൂവരോടും പൊരുതീടിനാനംഗദൻ
ദേവാദികളും പുകഴ്ത്തിനാരന്നേരം
28
Keep
കണ്ടുനിൽക്കും വായുപുത്രനും നീലനും
മണ്ടിവന്നാശു തുണച്ചാരതുനേരം
29
Keep
മാരുതി കൊന്നിതു ദേവാന്തകനെയും
വീരനാം നീലൻ മഹോദരൻ തന്നെയും
30
Keep
ശൂരനാകും ത്രിശിരസ്സിൻ തലകളെ
മാരുതി വെട്ടിക്കളഞ്ഞു കൊന്നീടിനാൻ
31
Keep
വന്നു പൊരുതാൻ മഹാപർശ്വനന്നേരം
കൊന്നു കളഞ്ഞാൻ ഋഷഭൻ മഹാബലൻ
32
Keep
മത്തനുമുന്മത്തനും മരിച്ചാർ കപി-
സത്തമന്മാരോടെതിർത്തതിസത്വരം
33
Keep
വിശ്വൈകവീരനതികായനന്നേര-
മശ്വങ്ങളായിരം പൂട്ടിയ തേരതിൽ
34
Keep
ശസ്ത്രാസ്ത്രജാലം നിറച്ചു വില്ലും ധരി-
ച്ചസ്ത്രജ്ഞനത്യർത്ഥമുദ്ധതചിത്തനായ്
35
Keep
യുദ്ധത്തിനായ് ചെറുഞാണൊലിയുമിട്ടു
നക്തഞ്ചരശ്രേഷ്ഠപുത്രനടുത്തപ്പോൾ
36
Keep
നിൽക്കരുതാഞ്ഞു ഭയപ്പെട്ട വാനര-
രൊക്കെ വാൽ പൊങ്ങിച്ചു മണ്ടിത്തുടങ്ങിനാർ
37
Keep
സാമർത്ഥ്യമേറെയുള്ളോരതികായനെ
സൗമിത്രി ചെന്നു ചെറുത്താനതുനേരം
38
Keep
ലക്ഷ്മണബാണങ്ങൾ ചെന്നടുക്കുംവിധൗ
തൽക്ഷണേ പ്രത്യങ്മുഖങ്ങളായ് വീണുപോം
39
Keep
ചിന്ത മുഴുത്തേതുമാവതല്ലാഞ്ഞേറ്റ-
മന്ധനായ് സൗമിത്രി നിൽക്കുന്നതുനേരം
40
Keep
മാരുതദേവനും മാനുഷനായ് വന്നു
സാരനാം സൗമിത്രിയോടു ചൊല്ലീടിനാൻ:
41
Keep
"പണ്ടു വിരിഞ്ചൻ കൊടുത്തൊരു കഞ്ചുക-
മുണ്ടതുകൊണ്ടിവനേല്ക്കയില്ലായുധം
42
Keep
ധർമ്മത്തെരക്ഷിച്ചുകൊള്ളുവാനിന്നിനി
ബ്രഹ്മാസ്ത്രമെയ്തിവൻതന്നെ വധിക്ക നീ
43
Keep
പിന്നെ നിന്നാൽ വധിക്കപ്പെടുമിന്ദ്രജി-
ത്തുന്നതനായ ദശാസനൻ തന്നെയും
44
Keep
കൊന്നു പാലിക്കും ജഗത്ത്രയം രാഘവ-
നെ"ന്നു പറഞ്ഞു മറഞ്ഞു സമീരണൻ
45
Keep
ലക്ഷ്മണനും നിജപൂർവജൻ തൻപദ-
മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു
46
Keep
പുഷ്കരസംഭവബാണം പ്രയോഗിച്ചു
തൽക്ഷണേ കണ്ഠം മുറിച്ചാനതുനേരം
47
Keep
ഭൂമൗ പതിച്ചോരതികായമസ്തക-
മാമോദമുൾക്കൊണ്ടെടുത്തു കപികുലം
48
Keep
രാമാന്തികേ വെച്ചു കൈതൊഴുതീടിനാ-
രാമയം പൂണ്ടു ശേഷിച്ച രക്ഷോഗണം
49
Keep
രാവണനോടറിയിച്ചാരവസ്ഥകൾ
"ഹാ! വിധി"യെന്നലറി ദശകണ്ഠനും
Previous
←
നാരദസ്തുതി
Next
ഇന്ദ്രജിത്തിന്റെ വിജയം
→