Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഇന്ദ്രജിത്തിന്റെ വിജയം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
"മക്കളും തമ്പിമാരും മരുമക്കളു-
മുൾക്കരുത്തേറും പടനായകന്മാരും
2
Keep
മന്ത്രികളും മരിച്ചീടിനാരേറ്റവ-
രെന്തിനി നല്ലതു ശങ്കര! ദൈവമേ!"
3
Keep
ഇത്ഥം വിലപിച്ച നേരത്തു ചെന്നിന്ദ്ര-
ജിത്തും നമസ്കരിച്ചീടിനാൻ താതനെ
4
Keep
"ഖേദമുണ്ടാകരുതേതുമേ മാനസേ
താതനു ഞാനിഹ ജീവിച്ചിരിക്കവേ
5
Keep
ശത്രുക്കളെക്കൊലചെയ്തു വരുന്നതു-
ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ!
6
Keep
സ്വസ്ഥനായ് വാഴുക ചിന്തയും കൈവിട്ടു
യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!"
7
Keep
എന്നതു കേട്ടു തനയനേയും പുണർ-
"ന്നെന്നേ സുഖമേ ജയിച്ചു വരിക നീ"
8
Keep
വമ്പനാം പുത്രനും കുമ്പിട്ടു താതനെ-
ത്തൻപടയോടും നടന്നു തുടങ്ങിനാൻ
9
Keep
ശംഭുപ്രസാദം വരുത്തുവാനായ് ചെന്നു
ജംഭാരിജിത്തും നികുംഭില പുക്കിതു
10
Keep
സംഭാരജാലവും സമ്പാദ്യ സാദരം
സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം
11
Keep
രക്തമാല്യാംബര ഗന്ധാനുലേപന-
യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം
12
Keep
ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ
ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്
13
Keep
നക്തഞ്ചരാധിപപുത്രനുമെത്രയും
വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം
14
Keep
കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ
ചിത്രഭാനുപ്രസാദത്താലതിദ്രുതം
15
Keep
ശസ്ത്രാസ്ത്രചാപരഥാദികളോടുമ-
ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം
16
Keep
ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു
രാമാദികളോടു പോരിനായാശരൻ
17
Keep
പോർക്കളം പുക്കൊരുനേരം കപികളും
രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാർ
18
Keep
മേഘജാലം വരിഷിക്കുന്നതുപോലെ
മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ
19
Keep
പാഷാണപർവതവൃക്ഷാദികൾകൊണ്ടു
ഭീഷണന്മാരായ വാനരവീരരും
20
Keep
ദാരുണമായ് പ്രഹരിച്ചുതുടങ്ങിനാർ
വാരണവാജിപദാതിരഥികളും
21
Keep
അന്തകൻതൻപുരിയിൽച്ചെന്നു പുക്കവർ-
ക്കന്തം വരുന്നതു കണ്ടൊരു രാവണി
22
Keep
സന്താപമോടുമന്തർദ്ധാനവുംചെയ്തു
സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം
23
Keep
വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ-
മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ
24
Keep
വമ്പരാം മർക്കടന്മാരുടെ മെയ്യിൽവ-
ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും
25
Keep
അമ്പുകൾകൊണ്ടു പിളർന്നു തെരുതെരെ-
ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ
26
Keep
അമ്പതുബാണം വിവിദനേറ്റു പുന-
രൊമ്പതു മൈന്ദനുമഞ്ചുഗജൻമേലും
27
Keep
തൊണ്ണൂറുബാണം നളനും തറച്ചിത-
വണ്ണമേറ്റു ഗന്ധമാദനൻമെയ്യിലും
28
Keep
ഈരൊമ്പതേറ്റിതു നീലനും, മുപ്പതു-
മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും
29
Keep
ആറു പനസനു, മേഴു വിനത,നീ-
രാറു സുഷേണനുമെട്ടു കുമുദനും
30
Keep
ആറഞ്ചു ബാണമൃഷഭനും, കേസരി-
ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു
31
Keep
പത്തു ശതബലിക്കൊമ്പതു ധൂമ്രനും
പത്തുമൊരെട്ടും പ്രമാഥിക്കുമേറ്റിതു
32
Keep
പത്തും പുനരിരുപത്തഞ്ചുമേറ്റിതു
ശക്തിയേറും വേഗദർശി,ക്കതുപോലെ
33
Keep
നാൽപതു കൊണ്ടു ദധിമുഖൻ മെയ്യിലും
നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു
34
Keep
മൂന്നു ഗവയനുമഞ്ചു ശരഭനും
മൂന്നുമൊരുനാലുമേറ്റു സുമുഖനും
35
Keep
ദുർമ്മുഖനേറ്റിതിരുപത്തിനാലമ്പു
സമ്മാനമായറുപത്തഞ്ചു താരനും
36
Keep
ജ്യോതിർമ്മുഖനുമറുപതേറ്റു, പുന-
രാതങ്കമോടമ്പതഗ്നിവദനനും
37
Keep
അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു-
തുംഗനാം സുഗ്രീവനേറ്റു ശരശതം
38
Keep
ഇത്ഥം കപികുലനായകന്മാരറു-
പത്തേഴു കോടിയും വീണിതു ഭൂതലേ
39
Keep
മർക്കടന്മാരിരുപത്തൊന്നു വെള്ളവു-
മർക്കതനയനും വീണോരനന്തരം
40
Keep
ആവതില്ലേതുമിതിന്നു നമുക്കെന്നു
ദേവദേവന്മാരുമന്യോന്യമന്നേരം
41
Keep
വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ
രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ
42
Keep
മേഘനാദൻ മഹാവീര്യവ്രതധരൻ
ശോകവിഷണ്ണമായ് നിശ്ചലമായിതു
43
Keep
ലോകവും കൗണപാധീശജയത്തിനാ-
ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു
44
Keep
വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ
ലേഖസമൂഹവും മാഴ്കീ ഗതാശയാ
Previous
←
അതികായവധം
Next
ഔഷധത്തിനായി ഹനുമാന്റെ യാത്ര
→