Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · ഔഷധത്തിനായി ഹനുമാന്റെ യാത്ര
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
കൈകസീനന്ദനനായ വിഭീഷണൻ
ഭാഗവതോത്തമൻ ഭക്തപരായണൻ
2
Keep
പോക്കുവൻ മേലിലാപത്തു ഞാനെന്നോർത്തു
പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ
3
Keep
കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ-
നുള്ളവരാരെന്നറിയേണമെന്നോർത്തു
4
Keep
നോക്കിനോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-
നാക്കമേറും വായുപുത്രനുമന്നേരം
5
Keep
ആരിനിയുള്ളതൊരു സഹായത്തിനെ-
ന്നാരായ്കവേണമെന്നോർത്തവനും തദാ
6
Keep
ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ
ചാകാതവരിതിലാരെന്നു നോക്കുവാൻ
7
Keep
ഏകാകിയായ് നടക്കുന്നനേരം തത്ര
രാഘവഭക്തൻ വിഭീഷണനെക്കണ്ടു
8
Keep
തമ്മിലന്യോന്യമറിഞ്ഞു ദുഃഖംപൂണ്ടു
നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും
9
Keep
പാഥോജസംഭവനന്ദനൻ ജാംബവാൻ
താതനനുഗ്രഹംകൊണ്ടു മോഹം തീർന്നു
10
Keep
കണ്ണുമിഴിപ്പാനരുതാഞ്ഞിരിക്കുമ്പോൾ
ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ
11
Keep
"നിന്നുടെ ജീവനുണ്ടോ കപിപുംഗവ!
നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ?"
12
Keep
"കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു
നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ
13
Keep
രാക്ഷസരാജൻ വിഭീഷണനെന്നതു
സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക"
14
Keep
"സത്യം വിഭീഷണനായതു ഞാനെടോ!
സത്യമതേ!" പുനരെന്നതു കേട്ടവൻ
15
Keep
ചോദിച്ചിതാശരാധീശ്വരൻതന്നോടു
"ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ
16
Keep
മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി
17
Keep
ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-
ലാവതെല്ലാം തിരയേണമിനിയെടോ!"
18
Keep
ചോദിച്ചിതാശു വിഭീഷണ"നെന്തെടോ
വാതാത്മജനിൽ വാത്സല്യമുണ്ടായതും?
19
Keep
രാമസൗമിത്രിസുഗ്രീവാംഗദാദിക-
ളാമവരേവരിലും വിശേഷിച്ചു നീ
20
Keep
ചോദിച്ചതെന്തു സമീരണപുത്രനെ
മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?"
21
Keep
"എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ
സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും
22
Keep
മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-
റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ"
23
Keep
സാരസസംഭവപുത്രവാക്യം കേട്ടു
മാരുതിയും ബഹുമാനിച്ചു സാദരം
24
Keep
"ഞാനിതല്ലോ മരിച്ചീലെ"ന്നവൻകാൽക്ക-
ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ
25
Keep
ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ
കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ
26
Keep
"മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു
ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ
27
Keep
രാഘവന്മാരെയും ജീവിച്ചിരുത്തുവാ-
നാകുന്നവരാരുമില്ല നീയെന്നിയേ
28
Keep
പോകവേണം നീ ഹിമവാനെയും കട-
ന്നാകുലമറ്റു കൈലാസശൈലത്തോളം
29
Keep
കൈലാസസന്നിധിയിങ്കലൃഷഭാദ്രി-
മേലുണ്ടു ദിവ്യൗഷധങ്ങളറിക നീ
30
Keep
നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു
നാലിനും നാമങ്ങളും കേട്ടുകൊള്ളുക
31
Keep
മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ
പിമ്പു സന്ധാനകരണി മൂന്നാമതും
32
Keep
നല്ല സുവർണ്ണകരണി നാലാമതും
ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!
33
Keep
രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ-
രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും
34
Keep
ആദിത്യനോളം പ്രഭയുണ്ടു നാലിനും
വേദസ്വരൂപങ്ങളെന്നുമറിക നീ
35
Keep
വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും
ചാരുനദികളും രാജ്യങ്ങളും കട-
36
Keep
ന്നാരാൽ വരിക മരുന്നുകളും കൊണ്ടു
മാരുതനന്ദന! പോക നീ വൈകാതെ"
37
Keep
ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ
ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ
38
Keep
മേരുവിനോളം വളർന്നു ചമഞ്ഞവൻ
വാരാന്നിധിയും കുലപർവതങ്ങളും
39
Keep
ലങ്കയും രാക്ഷസരും വിറയ്ക്കുംവണ്ണം
ശങ്കാരഹിതം കരുത്തോടലറിനാൻ
40
Keep
വായുവേഗേന കുതിച്ചുയർന്നംബരേ
പോയവൻ നീഹാരശൈലവും പിന്നിട്ടു
41
Keep
വൈരിഞ്ചമണ്ഡവും ശങ്കരശൈലവും
നേരെ ധരാനദിയുമളകാപുരം
42
Keep
മേരുഗിരിയുമൃഷഭാദ്രിയും കണ്ടു
മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ
Previous
←
ഇന്ദ്രജിത്തിന്റെ വിജയം
Next
കാലനേമിയുടെ പുറപ്പാട്
→