Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കാലനേമിയുടെ പുറപ്പാട്
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
മാരുതനന്ദനനൗഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
2
Keep
ചാരവരന്മാർ നിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ.
3
Keep
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ
പാരം വിചാരം കലർന്നു മരുവിനാൻ
4
Keep
ചിന്താവശനായ് മുഹൂർത്തമിരുന്നള-
വന്തർഗൃഹത്തിങ്കൽനിന്നു പുറപ്പെട്ടു
5
Keep
രാത്രിയിലാരും സഹായവും കൂടാതെ
രാത്രിഞ്ചരാധിപൻ കലനേമിഗൃഹം
6
Keep
പ്രാപിച്ചളവതിവിസ്മയം പൂണ്ടവ-
നാപൂർണ്ണമോദം തൊഴുതു സന്ത്രസ്തനായ്
7
Keep
അർഘ്യാദികൾ കൊണ്ടു പൂജിച്ചു ചോദിച്ചാ-
"നർക്കോദയം വരുംമുമ്പേ ലഘുതരം
8
Keep
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-
മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?"
9
Keep
ദുഃഖനിപീഡിതനാകിയ രാവണ-
നക്കാലനേമിതന്നോടു ചൊല്ലീടിനാൻ:
10
Keep
"ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊൽവാനത്ര വന്നതും
11
Keep
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണീടിനാൻഭൂതലേ
12
Keep
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ
മന്നവന്മാരെയും വാനരന്മാരെയും
13
Keep
കൊന്നു രണാങ്കണംതന്നിൽ വീഴ്ത്തീടിനാൻ.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ.
14
Keep
ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻ മാരുത-
നന്ദനനൗഷധത്തിന്നു പോയീടിനാൻ.
15
Keep
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.
നിന്നോടുപായവും ചൊല്ലാമതിന്നെടോ!
16
Keep
താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകൾ
17
Keep
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം."
18
Keep
താമസവാക്കുകൾകേട്ടനേരം കാല-
നേമിയും രാവണൻതന്നോടു ചൊല്ലിനാൻ:
19
Keep
"സാമവേദജ്ഞ! സർവജ്ഞ! ലങ്കേശ്വര!
സാമമാമെന്നുടെ വാക്കു കേൾക്കേണമേ!
20
Keep
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം,
21
Keep
മാരീചനെക്കണക്കെ മരിപ്പാൻ മന-
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
22
Keep
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
23
Keep
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദുഃഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
24
Keep
എന്തു രാജ്യംകൊണ്ടു പിന്നെയൊരു ഫലം?
എന്തു ഫലം തവ ജാനകിയെക്കൊണ്ടും?
25
Keep
ഹന്ത! ജഡാത്മകമായ ദേഹംകൊണ്ടു-
മെന്തു ഫലം തവ ചിന്തിച്ചുകാൺകെടോ!
26
Keep
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക.
27
Keep
കാനനം തന്നിൽ മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടുംകൂടി നിത്യവും
28
Keep
പ്രത്യുഷസ്യുത്ഥായ ശുദ്ധതോയേ കുളി-
ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു
29
Keep
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്
30
Keep
സർവവിഷയസംഗങ്ങളും കൈവിട്ടു
സർവേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ
31
Keep
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ
സ്വാത്മോദയം കൊണ്ടു സർവലോകങ്ങളും
32
Keep
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും
33
Keep
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സർവത്തിനുമാധാരമെന്നതും
34
Keep
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും
35
Keep
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും
സൽഗുരുമായയെന്നും പറഞ്ഞീടുന്നു.
36
Keep
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം
37
Keep
ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.
38
Keep
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണഹിംസാദികളെടോ.
39
Keep
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്റെ വശത്താക്കുമാത്മാവിനെയവൾ.
40
Keep
കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരൻതങ്കലേ
41
Keep
ആരോപണം ചെയ്തു തന്റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
42
Keep
ശുദ്ധനാത്മാപരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
43
Keep
തന്നുടെയാത്മാവിനെത്താൻമറക്കുന്നി-
തന്വഹം മായാഗുണവിമോഹത്തിനാൽ.
44
Keep
ബോധസ്വരൂപിയായോരു ഗുരുവിനാൽ
ബോധിതനായാൽ നിവൃത്തേന്ദ്രിയനുമായ്
45
Keep
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നൂ തദാ.
46
Keep
ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ-
പെട്ടു ജീവന്മുക്തനായ് വരും ദേഹിയും.
47
Keep
നീയുമേവം സദാത്മാനം വിചാരിച്ചു
മായാഗുണങ്ങളിൽനിന്നു വിമുക്തനായ്
48
Keep
അദ്യപ്രകൃതിവിമുക്തനാത്മാവിതി-
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
49
Keep
ധ്യാനനിരതനായ് വാഴുകെന്നാൽ വരു-
മാനന്ദമേതും വികല്പമില്ലോർക്ക നീ.
50
Keep
ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ
മാനസേ പാവനേ ഭക്തിപരവശേ
51
Keep
നിത്യം സഗുണനാം ദേവനെയാശ്രയി-
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
52
Keep
ഹൃൽപത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ-
ഠോല്പലേ രത്നഗണാഞ്ചിതേ നിർമ്മലേ
53
Keep
ശ്ലക്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുർദ്ധരം
54
Keep
വീരാസനസ്ഥം വിശാലവിലോചന-
മൈരാവതീതുല്യപീതാംബരധരം
55
Keep
ഹാരകിരീടകേയൂരാംഗദാംഗുലീ-
യോരുരത്നാഞ്ചിതകുണ്ഡലനൂപുര
56
Keep
ചാരുകടകകടിസൂത്രകൗസ്തുഭ
സാരസമാല്യവനമാലികാധരം
57
Keep
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവാസുദേവം മുകുന്ദം ജനാർദ്ദനം
58
Keep
സർവഹൃദിസ്ഥിതം സർവേശ്വരം പരം
സർവവന്ദ്യം ശരണാഗതവത്സലം
59
Keep
ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കിൽ
മുക്തനായ് വന്നുകൂടും ഭവാൻ നിർണ്ണയം.
60
Keep
തച്ചരിത്രം കേട്ടുകൊൾകയും ചൊൽകയു-
മുച്ചരിച്ചും രാമരാമേതി സന്തതം
61
Keep
ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-
ലെങ്ങനെ ജന്മങ്ങൾ പിന്നെയുണ്ടാകുന്നു?
62
Keep
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കല്മഷമൊക്കെ നശിച്ചുപോം നിശ്ചയം.
63
Keep
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
64
Keep
ദേവം പരിപൂർണ്ണമേകം സദാ ഹൃദി-
ഭാവിതം ഭാവരൂപം പുരുഷം പരം
65
Keep
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം."
66
Keep
രാക്ഷസേന്ദ്രൻ കാലനേമി പറഞ്ഞൊരു
വാക്കുകൾ പീയൂഷതുല്യങ്ങൾ കേൾക്കയാൽ
67
Keep
ക്രോധതാമ്രാക്ഷനായ് വാളുമായ് തൽഗളം
ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാൻ:
68
Keep
"നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങൾ
പിന്നെയെല്ലാം വിചാരിച്ചു കൊള്ളാമെടോ!"
69
Keep
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചാരിച്ചു ചൊല്ലീടിനാൻ:
70
Keep
"രാക്ഷസരാജ! ദുഷ്ടാത്മൻ! മതി മതി
രൂക്ഷസ്വഭാവമിതുകൊണ്ടു കിം ഫലം?
71
Keep
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-
തെന്നുടെ സൽഗതിക്കെന്നു ധരിക്ക നീ.
72
Keep
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-
നദ്യ സമുദ്യുക്തനായേൻ മടിയാതെ."
73
Keep
എന്നു പറഞ്ഞു ഹിമാദ്രിപാർശ്വേ ഭൃശം
ചെന്നിരുന്നാൻ മുനിവേഷമായ് തൽക്ഷണേ
Previous
←
ഔഷധത്തിനായി ഹനുമാന്റെ യാത്ര
Next
കാലനേമിവധം
→