Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · വിഭീഷണരാജ്യാഭിഷേകം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
ലക്ഷ്മണനോടരുൾചെയ്തിതു രാമനും:
"രക്ഷോവരനാം വിഭീഷണനായ് മയാ-
2
Keep
ദത്തമായോരു ലങ്കാരാജ്യമുൾപുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ"
3
Keep
എന്നതുകേട്ടു കപിവരന്മാരൊടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്
4
Keep
അർണ്ണവതോയാദിതീർത്ഥജലങ്ങളാൽ
സ്വർണ്ണകലശങ്ങൾ പൂജിച്ചു ഘോഷിച്ചു
5
Keep
വാദ്യഘോഷത്തോടു താപസന്മാരുമാ-
യാർത്തുവിളിച്ചഭിഷേകവും ചെയ്തിതു
6
Keep
ഭൂമിയും ചന്ദ്രദിവാകരരാദിയും
രാമകഥയുമുള്ളന്നു വിഭീഷണൻ
7
Keep
ലങ്കേശനായ് വാഴുകെന്നു കിരീടാദ്യ-
ലങ്കാരവും ചെയ്തു ദാനപുരസ്കൃതം
8
Keep
പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു
രാജ്യനിവാസികൾ കാഴ്ചയും വെച്ചിതു
9
Keep
വാച്ച കുതൂഹലം പൂണ്ടു വിഭീഷണൻ
കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ-
10
Keep
ന്നാസ്ഥയാ രാഘവൻതൃക്കാൽക്കൽ വെച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാൽ
11
Keep
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ-
ഭദ്രനതെല്ലാം പരിഗ്രഹിച്ചീടിനാൻ
12
Keep
"ഇപ്പോൾ കൃതകൃത്യനായേനഹ"മെന്നു
ചിൽപുരുഷൻ പ്രസാദിച്ചരുളീടിനാൻ
13
Keep
അഗ്രേ വിനീതനായ് വന്ദിച്ചു നിൽക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു
14
Keep
സന്തുഷ്ടനായരുൾചെയ്തിതു രാഘവൻ
"ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ!
15
Keep
ത്വത്സഹായത്വേന രാവണൻ തന്നെ ഞാ-
നുത്സാഹമോടു വധിച്ചിതു നിശ്ചയം
16
Keep
ലങ്കേശ്വരനായ് വിഭീഷണൻതന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു."
Previous
←
രാവണഗാത്രദഹനം
Next
സീതാസ്വീകാരം
→