Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സീതാസ്വീകാരം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
പിന്നെ ഹനുമാനെ നോക്കിയരുൾചെയ്തു
മന്നവൻ "നീ പോയ് വിഭീഷണാനുജ്ഞയാ
2
Keep
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
3
Keep
നക്തഞ്ചരാധിപനിഗ്രഹമാദിയാം
വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിക്കണം
4
Keep
എന്നാലവളുടെ ഭാവവും വാക്കുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം"
5
Keep
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
6
Keep
വന്നു നിശാചരർ സൽക്കരിച്ചീടിനാർ
നന്ദിതനായൊരു മാരുതപുത്രനും
7
Keep
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാൻ
8
Keep
വക്ത്രപ്രസാദമാലോക്യ കപിവരൻ
വൃത്താന്തമെല്ലാം പറഞ്ഞു തുടങ്ങിനാൻ
9
Keep
"ലക്ഷ്മണനോടും വിഭീഷണൻതന്നൊടും
സുഗ്രീവനാദിയാം വാനരന്മാരൊടും
10
Keep
രക്ഷോവരനാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാൻ
11
Keep
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുൾചെയ്തിതറിഞ്ഞാലും"
12
Keep
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
13
Keep
ഗൽഗ്ഗദവർണ്ണേന ചൊല്ലിനാ"ളെന്തു ഞാൻ
മർക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
14
Keep
ഭർത്താവിനെക്കണ്ടുകൊൾവാനുപായമെ-
ന്തെത്ര പാർക്കേണമിനിയും ശുചൈവ ഞാൻ
15
Keep
നേരത്തിതിന്നു യോഗം വരുത്തീടു നീ
ധീരത്വമില്ലിനിയും പൊറുത്തീടുവാൻ"
16
Keep
വാതാത്മജനും രഘുവരൻതന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാൻ
17
Keep
ചിന്തിച്ചു രാമൻ വിഭീഷണൻതന്നോടു
സന്തുഷ്ടനായരുൾചെയ്താൻ "വിരയെ നീ
18
Keep
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോൽ കാണായ്കകൊണ്ടു മാം
19
Keep
സ്നാനം കഴിപ്പിച്ചു ദിവ്യാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
20
Keep
ശില്പമായോരു ശിബികമേലാരോപ്യ
മൽപുരോഭാഗേ വരുത്തുക സത്വരം."
21
Keep
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
22
Keep
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
23
Keep
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ് ചമഞ്ഞിതൊരു ഘോഷനിസ്വനം
24
Keep
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാൻ
25
Keep
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാർ
26
Keep
കോലാഹലം കേട്ടു രാഘവൻ കാരുണ്യ-
ശാലി വിഭീഷണൻ തന്നോടരുൾചെയ്തു
27
Keep
"വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
28
Keep
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
29
Keep
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
30
Keep
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?"
31
Keep
കാര്യാർത്ഥമായ് പുരാ നിർമ്മിതമായൊരു
മായാജനകജാരൂപം മനോഹരം
32
Keep
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ
33
Keep
ലക്ഷ്മണനോടു മായാസീതയും ശുചാ
തൽക്ഷണേ ചൊല്ലിനാ"ളേതുമേ വൈകാതെ
34
Keep
വിശ്വാസമാശു മൽഭർത്താവിനും മറ്റു
വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ
35
Keep
കുണ്ഡത്തിലഗ്നിയെ നന്നായ് ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതിൽ ചാട്ടുവാൻ'
36
Keep
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖ്യഭാവമാലോക്യ സസംഭ്രമം
37
Keep
സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്
ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു
38
Keep
രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ
ഭൂമിസുതയുമന്നേരം പ്രസന്നയായ്
39
Keep
ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയോടും
40
Keep
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകൻ തന്നെയും വന്ദിച്ചു ചൊല്ലിനാൾ:
41
Keep
"ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
42
Keep
സാക്ഷിയല്ലോ സകലത്തിനുമാകയാൽ
സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ"
43
Keep
എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു
വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ
44
Keep
ദുശ്ച്യവനാദികൾ വിസ്മയപ്പെട്ടിതു
നിശ്ചലമായിതു ലോകവുമന്നേരം
45
Keep
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാരകാധിപന്മാരും കുബേരനും
46
Keep
മന്ദാകിനീധരൻതാനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
47
Keep
ഗന്ധർവകിന്നരകിംപുരുഷന്മാരു-
ദന്ദശൂകന്മാർ പിതൃക്കൾ മുനികളും
48
Keep
ചാരണഗുഹ്യകസിദ്ധസാദ്ധ്യന്മാരും
നാരദതുംബുരു മുഖ്യജനങ്ങളും
49
Keep
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമൻ തിരുവടി
50
Keep
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരെയും നരേന്ദ്രനും
51
Keep
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുൾക്കൊണ്ടു പുകഴ്ന്നു തുടങ്ങിനാർ
52
Keep
"സർവലോകത്തിനും കർത്താ ഭവാനല്ലോ
സർവത്തിനും സാക്ഷിയാകുന്നതും ഭവാൻ
53
Keep
അജ്ഞാനവിഗ്രഹനാകുന്നതും ഭവാ-
നജ്ഞാനനാശകനാകുന്നതും ഭവാൻ
54
Keep
സൃഷ്ടികർത്താവാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
55
Keep
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകനാം നിത്യസ്വരൂപൻ ഭവാനല്ലോ
56
Keep
കർണ്ണങ്ങളായതുമശ്വനീദേവകൾ
കണ്ണുകളായതുമാദിത്യചന്ദ്രന്മാർ
57
Keep
ശുദ്ധനായ് നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലോ
58
Keep
നിന്നുടെ മായയാ മൂടിക്കിടപ്പവർ
നിന്നെ മനുഷ്യനെന്നുള്ളിലോർത്തീടുവോർ
59
Keep
നിന്നുടെ നാമസ്മരണമുള്ളോരുള്ളിൽ
നന്നായ് പ്രകാശിയ്ക്കുമാത്മപ്രബോധവും
60
Keep
ദുഷ്ടനാം രാവണൻ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാൻ നിർദ്ദയം
61
Keep
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്കാം ത്വൽക്കരുണയാ"
62
Keep
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവൻ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാൻ
63
Keep
"വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പരമശേഷസ്ഥിതികാരണം
64
Keep
അദ്ധ്യാത്മജ്ഞാനികളാൽ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
65
Keep
സർവഹൃദിസ്ഥിതം സർവജഗന്മയം
സർവലോകപ്രിയം സർവജ്ഞമത്ഭുതം
66
Keep
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
67
Keep
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
68
Keep
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
69
Keep
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
70
Keep
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂർണ്ണമച്യുതം
71
Keep
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ"
72
Keep
ഇത്ഥം വിധാതൃസ്തുതികേട്ടു രാഘവൻ
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
73
Keep
ആശ്രയാശൻ ജഗദാശ്രയഭൂതയാ-
മാശ്രിതവത്സലയായ വൈദേഹിയെ
74
Keep
കാഴ്ചയായ് കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുൾക്കൊണ്ടു നിന്നിതെല്ലാവരും
75
Keep
"ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
76
Keep
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും"
77
Keep
പാവകനെ പ്രതിപൂജിച്ചു രാഘവൻ
ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ
78
Keep
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും
Previous
←
വിഭീഷണരാജ്യാഭിഷേകം
Next
ദേവേന്ദ്രസ്തുതി
→