Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · അയോദ്ധ്യയിലേക്കുള്ള യാത്ര
Adhyātma Rāmāyaṇam Kiḷippāṭṭu
›
Yuddha Kāṇḍa
Yuddha
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
1
Keep
മന്നവൻ തന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തൻ മുദാ:
2
Keep
"ദാസനാമെന്നെക്കുറിച്ചു വത്സല്യ-
മുണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്
3
Keep
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
4
Keep
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം"
5
Keep
എന്നു വിഭീഷണൻ ചൊന്നതു കേട്ടുടൻ
മന്നവർമന്നവൻതാനുമരുൾ ചെയ്തു
6
Keep
"സോദരനായ ഭരതനയോദ്ധ്യയി-
ലാധിയുംപൂണ്ടു സഹോദരൻ തന്നൊടും
7
Keep
എന്നെയും പാർത്തിരിക്കുന്നിതു ഞാനവൻ-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങൾ
8
Keep
ഒന്നുമനുഷ്ഠിക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തിൽ വാഴ്കയെന്നുള്ളതും
9
Keep
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
10
Keep
എന്നു പതിന്നാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു
11
Keep
ചെന്നീല ഞാനന്നു തന്നെയെന്നാലവൻ
വഹ്നിയിൽ ചാടി മരിക്കുമേ പിറ്റേന്നാൾ
12
Keep
എന്നതു കൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
13
Keep
ചെന്നുകൊൾവാൻ പണിയുണ്ടതിൻമുന്നമേ
നിന്നിൽ വാത്സല്യമില്ലായ്കയുമല്ല മേ
14
Keep
സൽക്കരിച്ചീടു നീ സത്വരമെന്നുടെ
മർക്കടവീരരെയൊക്കവെ സാദരം
15
Keep
പ്രീതിയവർക്കു വന്നാലെനിക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേൾ
16
Keep
എന്നെക്കനിവോടു പൂജിച്ചതിൻഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാൽ"
17
Keep
പാനാശനസ്വർണ്ണരത്നാംബരങ്ങളാൽ
വാനരന്മാർക്കലംഭാവം വരും വണ്ണം
18
Keep
പൂജയും ചെയ്തു കപികളുമായ് ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണൻ
19
Keep
"ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ"
20
Keep
രാത്രിഞ്ചരാധിപനിത്ഥമുണർത്തിച്ച
വാർത്ത കേട്ടാസ്ഥയോടും പുരുഷോത്തമൻ
21
Keep
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
22
Keep
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരൻ വിമാനവുമേറിനാൻ
23
Keep
അർക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചരാധിപനോടും രഘൂത്തമൻ
24
Keep
മന്ദസ്മിതം പൂണ്ടരുൾ ചെയ്തിതാദരാൽ
"മന്ദേതരം ഞാനയോദ്ധ്യയ്ക്കു പോകുന്നു
25
Keep
മിത്രകാര്യം കൃതമായിതു നിങ്ങളാൽ
ശത്രുഭയമിനി നിങ്ങൾക്കകപ്പെടാ
26
Keep
മർക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയിൽ ചെന്നു വാഴ്ക നീ സൗഖ്യമായ്
27
Keep
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ് വാഴ്ക നീയും ബന്ധുവർഗ്ഗവും"
28
Keep
കാകുത്സ്ഥനിത്ഥമരുൾചെയ്ത നേരത്തു
വേഗത്തിൽ വന്ദിച്ചവർകളും ചൊല്ലിനാർ:
29
Keep
"ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
30
Keep
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങൾതങ്ങൾക്കുള്ളവിടെ വാണീടുവാൻ
31
Keep
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങൾക്കു തീരൂ ജഗൽപ്രഭോ!"
32
Keep
"അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങൾക്കുമങ്ങനെ തോന്നിയതത്ഭുതം
33
Keep
എങ്കിലോ വന്നു വിമാനമേറീടുവിൻ
സങ്കടമെന്നിയേ മിത്രവിയോഗജം"
34
Keep
സേനയാ സാർദ്ധം നിശാചരരാജനും
വാനരന്മാരും വിമാനമേറീടിനാർ
35
Keep
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമന്വിത മുൽപതിച്ചു തദാ
36
Keep
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തനാം രാമനെക്കൊണ്ടു വിമാനവും
37
Keep
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
38
Keep
ഉത്സംഗസീമ്നി വിന്യസ്യ സീതാം ഭക്ത-
വത്സലൻ നാലു ദിക്കും പുനരാലോക്യ
39
Keep
"വത്സേ! ജനകാത്മജേ! ശൃണു വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
40
Keep
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
41
Keep
യുദ്ധാങ്കണം കാൺകതിലങ്ങു ശോണിത-
കർദ്ദമമാംസാസ്ഥിപൂർണ്ണം ഭയങ്കരം
42
Keep
അത്രൈവ വാനര രാക്ഷസന്മാർ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
43
Keep
അത്രൈവ രാവണൻ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
44
Keep
കുംഭകർണ്ണൻ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
45
Keep
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
46
Keep
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികൾ കൊന്നീടിനാർ
47
Keep
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
48
Keep
സേതുബന്ധം മഹാതീർത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
49
Keep
കണ്ടാലുമുണ്ടാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
50
Keep
എന്നാൽ പ്രതിഷ്ഠിതനായ മഹേശ്വരൻ
പന്നഗഭൂഷണൻ തന്നെ വണങ്ങു നീ
51
Keep
അത്ര വന്നെന്നെശ്ശരണമായ് പ്രാപിച്ചി-
തുത്തമനായ വിഭീഷണൻ വല്ലഭേ!
52
Keep
പുഷ്കരനേത്രേ! പുരോഭുവി കാണെടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമാം"
53
Keep
ശ്രുത്വാ മനോഹരം ഭർത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
54
Keep
"താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
55
Keep
കൗതൂഹലമയോദ്ധ്യാപുരിവാസിനാം
ചേതസി പാരമുണ്ടായ്വരും നിർണ്ണയം
56
Keep
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
57
Keep
ഭർത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളൂ!
58
Keep
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടിക്കൊണ്ടുപോയീടണം"
59
Keep
രാഘവൻ ത്രൈലോക്യനായകൻതന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
60
Keep
ക്ഷോണീതലംനോക്കി മന്ദമന്ദം തദാ
താണതുകണ്ടരുൾ ചെയ്തു രഘൂത്തമൻ
61
Keep
"വാനരവീരരേ നിങ്ങൾ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും"
62
Keep
മർക്കടവീരരതുകേട്ടു മോദേന
കിഷ്കിന്ധ പുക്കു നിജാംഗനമാരെയും
63
Keep
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാർ
ശാഖാമൃഗാധിപന്മാരും കരേറിനാർ
64
Keep
താരാർമകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
65
Keep
ആലോകനാലാപമന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികൾകൊണ്ടു
66
Keep
സംഭാവനം ചെയ്തവരുമായ് വേഗേന
സംപ്രീതിപൂണ്ടു, തിരിച്ചു വിമാനവും
67
Keep
വിശ്വൈകനായകൻ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
68
Keep
"പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
69
Keep
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധാംഗി! പഞ്ചവടി നാമിരുന്നേടം
70
Keep
വന്ദിച്ചുകൊൾകഗസ്ത്യാശ്രമം ഭക്തി
പൂണ്ടിന്ദീവരാക്ഷി! സുതീക്ഷ്ണാശ്രമത്തെയും
71
Keep
ചിത്രകൂടാചലം പണ്ടു നാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
72
Keep
ഭദ്രേ! മുദാ ഭരദ്വാജാശ്രമം കാൺക
ശുദ്ധീകരം യമുനാതടശോഭിതം
73
Keep
ഗംഗാനദിയതിന്നങ്ങേതതിന്നങ്ങു
ശൃംഗിവേരൻ ഗുഹൻ വാഴുന്ന നാടെടോ!
74
Keep
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യാനഗരം മനോഹരേ!"
75
Keep
ഇത്ഥമരുൾചെയ്ത നേരത്തു രാഘവൻ-
ചിത്തമറിഞ്ഞാശു താണു വിമാനവും
76
Keep
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
77
Keep
രാമനും ചോദിച്ചിതപ്പോ"ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?
78
Keep
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാർക്കുമാചാര്യജനത്തിനും?"
79
Keep
താപസശ്രേഷ്ഠനരുൾചെയ്തിതന്നേരം
"താപമൊരുവർക്കുമില്ലയോദ്ധ്യാപുരേ
80
Keep
നിത്യം ഭരതശത്രുഘ്നകുമാരന്മാർ
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
81
Keep
ഭക്ത്യാ ജടാവൽക്കലാദികളും പൂണ്ടു
സത്യസ്വരൂപനാം നിന്നെയും പാർത്തുപാർ-
82
Keep
ത്താഹന്ത! സിംഹാസനേ പാദുകം വെച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
83
Keep
കർമ്മങ്ങളെല്ലാമതിങ്കൽ സമർപ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
84
Keep
ത്വൽപ്രസാദത്താലറിഞ്ഞിരിക്കുന്നിതു
ചിൽപുരുഷപ്രഭോ! വൃത്താന്തമൊക്കെ ഞാൻ
85
Keep
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
86
Keep
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
87
Keep
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതും തിരിക്കരുതാതൊരു വസ്തു നീ
88
Keep
സാക്ഷാൽ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദൻ നിന്തിരുവടി നിർണ്ണയം
89
Keep
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തൻ ജഗൽപ്രഭോ!
90
Keep
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാൾ"
91
Keep
കർണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്
പർണ്ണശാലാമകം പുക്കിതു രാഘവൻ
92
Keep
പൂജിതനായ് ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാൻ
Previous
←
ദേവേന്ദ്രസ്തുതി
Next
ഹനൂമദ്ഭരതസംവാദം
→